സമുദ്രത്തില്‍ നൃത്തം ചെയ്തു സഞ്ചാരം; ബ്ലാങ്കറ്റ് ഒക്ടോപസിനെ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ കണ്ടെത്തി

സമുദ്രത്തില്‍ നൃത്തം ചെയ്തു സഞ്ചാരം; ബ്ലാങ്കറ്റ് ഒക്ടോപസിനെ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ കണ്ടെത്തി

സമുദ്രങ്ങളില്‍ അത്യപൂര്‍വമായി മാത്രം കാണാന്‍ കഴിയുന്ന സമുദ്രജീവിയാണ് ബ്ലാങ്കറ്റ് ഒക്ടോപസ്. ലോകത്താകെ ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമേ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളൂ. കഴിഞ്ഞയാഴ്ച മറൈന്‍ ബയോളജിസ്റ്റായ ജസീന്ത ഷാക്കെല്‍ടണ്‍ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ ബ്ലാങ്കറ്റ് ഒക്ടോപസിനെ കണ്ടെത്തിയതോടെ വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുകയാണ് ഈ നീരാളി. ബ്ലാങ്കറ്റ് ഒക്ടോപസിനെയാണ് കണ്ടെത്തന്നറിഞ്ഞപ്പോഴുള്ള അത്ഭുതവും അദ്ദേഹം പങ്ക് വെച്ചു. ‘ആദ്യം കണ്ടപ്പോള്‍ നീരാളിയുടെ കുട്ടിയാണെന്നാണ് കരുതിയത്. എന്നാല്‍ അടുത്ത് എത്തിയതോടെ പെണ്‍ ബ്ലാങ്കറ്റ് ഒക്ടോപസാണെന്ന് തിരിച്ചറിയുകയായിരുന്നു’, അദ്ദേഹം പറഞ്ഞു.

അപൂര്‍വമായി മാത്രം കാണാറുള്ള ബ്ലാങ്കറ്റ് ഒക്ടോപസിനെ കണ്ടപ്പോള്‍ തന്റെ സന്തോഷത്തിന് അതിരുകള്‍ ഇല്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ വടക്കന്‍ പ്രദേശത്താണ് ഒരാണ്‍ ബ്ലാങ്കറ്റ് ഒക്ടോപസിനെ ആദ്യമായി കണ്ടെത്തുന്നത്. പെണ്‍ ബ്ലാങ്കറ്റ് ഒക്ടോപസുകള്‍ക്ക് രണ്ട് മീറ്ററാണ് നീളമെങ്കിലും ആണ്‍ ബ്ലാങ്കറ്റ് ഒക്ടോപസിന് 2.4 സെന്റീമീറ്റര്‍ മാത്രമേ നീളമുണ്ടാവുകയുള്ളൂ. ആണ്‍ നീരാളികള്‍ക്ക് ബ്ലാങ്കറ്റില്ലെങ്കിലും പെണ്‍ നീരാളികള്‍ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ബ്ലാങ്കറ്റ് ഒരു കവചമായി ഉപയോഗിച്ച് പോരുന്നു.

Leave A Reply
error: Content is protected !!