2 പോക്സോ കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് മൂന്നാമത്തെ കേസിലും ശിക്ഷ

2 പോക്സോ കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് മൂന്നാമത്തെ കേസിലും ശിക്ഷ

കാസർഗോഡ് 2 രണ്ടു പോക്സോ കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് മൂന്നാമത്തെ കേസിലും കഠിന തടവും പിഴയും കോടതി വിധിച്ചു . കാഞ്ഞങ്ങാട് സൗത്ത് വാഴവളപ്പിൽ വി.വി.അജിത്തി(43)നാണ് കാസർകോട് അഡീഷനൽ സെഷൻസ് കോടതി (1) എ.വി.ഉണ്ണിക്കൃഷ്ണൻ 3 വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.പിഴ അടച്ചില്ലെങ്കിൽ 3 മാസം കൂടി ഇയാൾ അധിക തടവ് അനുഭവിക്കണം.

2018 ജൂൺ 28ന് കാഞ്ഞങ്ങാട് നടപ്പാതയിലൂടെ സ്കൂളിലേക്കു നടന്നു പോകുകയായിരുന്ന വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് ഇപ്പോൾ ശിക്ഷ. ഹൊസ്ദുർഗ് എസ്ഐ ആയിരുന്ന എ.സന്തോഷ്കുമാറാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനു വേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി. പ്രതിക്കെതിരെ നാലാമത്തെ കേസിൽ വിചാരണ നടക്കാനുണ്ട്. ഈ കേസ് ഉൾപ്പെടെ 4 കേസിനും ആസ്പദമായ സംഭവം നടന്നത് 2018 ജൂൺ 28നാണ്. ഒരേ ദിവസം നാല് കുട്ടികൾക്കെതിരെയായിരുന്നു അതിക്രമം

Leave A Reply
error: Content is protected !!