ഇത് കോട്ടിക്കുളം ദുരിതം

ഇത് കോട്ടിക്കുളം ദുരിതം

രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ടയും പ്രകൃതി സൗന്ദര്യവും കൊണ്ട് അഭിമാനം കൊള്ളുന്ന കാസർഗോഡ് പാലക്കുന്ന് നാടിനെ കുരുക്കിലാക്കി റെയിൽവേ ലവൽ ക്രോസിങ്. ദേശീയപാതയും തീരദേശ പാതയുമായി ബന്ധപ്പെടുത്തുന്ന ഈ പാതയിൽ പാലക്കുന്നിലെ കോട്ടിക്കുളം സ്റ്റേഷനോടു ചേർന്ന കുരുക്ക് ഒഴിവാക്കാൻ 15 വർഷം മുൻപ് നൽകിയ പ്രതീക്ഷ വെറുംവാക്കായി ഇപ്പോളും തുടരുന്നതിനെതിരെ ശക്തമായ സമരത്തിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് ഇവിടുത്തെ നാട്ടുകാർ.

കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിനു മധ്യത്തിലാണ് പാലക്കുന്നിലുള്ള റെയിൽവേ ലവൽ ക്രോസിങ്. സംസ്ഥാനത്ത് തന്നെ പ്ലാറ്റ്ഫോമിനു മധ്യത്തിലുള്ള ഏക ലവൽ ക്രോസിങ് ഇതായിരിക്കാം. ട്രെയിനുകൾക്കു കടന്നു പോയ ശേഷം ഗേറ്റു തുറക്കുന്നതു വരെ ഇരു ഭാഗങ്ങളിലും വാഹനങ്ങൾ കാത്തു നിൽക്കുന്ന കാഴ്ച കണ്ടാണ് ഈ പ്രദേശം ഉണരുന്നത്. വഴി മാത്രമല്ല സമയവും വികസനവും മുടക്കുന്നു ഈ കുരുക്ക്.

Leave A Reply
error: Content is protected !!