അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ പനംകുട്ടി പവര്‍ഹൗസിന് മുന്നിലെ റോഡിന്‍റെ സംരക്ഷണഭിത്തി നിര്‍മാണത്തിന് ഇനിയും നടപടിയില്ല

അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ പനംകുട്ടി പവര്‍ഹൗസിന് മുന്നിലെ റോഡിന്‍റെ സംരക്ഷണഭിത്തി നിര്‍മാണത്തിന് ഇനിയും നടപടിയില്ല

അടിമാലി: പ്രളയത്തില്‍ തകര്‍ന്ന അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ പനംകുട്ടി പവര്‍ഹൗസിന് മുന്നിലെ റോഡിന്‍റെ സംരക്ഷണഭിത്തി നിര്‍മാണത്തിന് ഇനിയും നടപടിയില്ല.

നിലവില്‍ ഒരു വാഹനത്തിന് കടന്നുപോകാനുള്ള വിസ്താരമേ ഇവിടെ പാതക്കുള്ളൂ. മൂന്ന് വര്‍ഷമായി ബലക്ഷയം സംഭവിച്ച ഈ ഭാഗത്തുകൂടിയാണ് വാഹനഗതാഗതം. സംരക്ഷണഭിത്തി തീര്‍ത്ത് അപകട ഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യം. നേരിയ വളവോടുകൂടിയ ഭാഗത്താണ് പാതക്ക് വീതി നഷ്ടപ്പെട്ടിട്ടുള്ളത്. വിസ്താരക്കുറവ് അറിയാതെ ഇതുവഴിയെത്തുന്ന വാഹനയാത്രികര്‍ പലപ്പോഴും തലനാരിഴക്കാണ് അപകടത്തില്‍നിന്ന്​ രക്ഷപ്പെടുന്നത്.

Leave A Reply
error: Content is protected !!