കോൺഗ്രസ് നേതാവിന്റെ വീടിനു നേരെ ബോംബേറ്

കോൺഗ്രസ് നേതാവിന്റെ വീടിനു നേരെ ബോംബേറ്

എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തെത്തുടർന്നു
തലശ്ശേരി മേഖലയിലെ കോൺഗ്രസ് സ്ഥാപനങ്ങൾക്കും വീടിനും നേരെ കനത്ത അക്രമം. കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മൂഴിക്കര കോപ്പാലം കേളോത്ത് വീട്ടിൽ വി.സി.പ്രസാദിന്റെ വീടിനു നേരെ സി പി എം പ്രവർത്തകർ ബോംബ് എറിഞ്ഞു. വീടിന്റെ വരാന്തയ്ക്കു കേടുപാട് പറ്റിയിട്ടുണ്ട്.വീടിലെ ഏതാനും ഓടുകൾക്കും കേടു പറ്റി. മുറ്റത്തു നിന്ന് സ്റ്റീൽ ബോംബിന്റെ അവശിഷ്ടം പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണു സംഭവം നടക്കുന്നത് . സംഭവം നടക്കുമ്പോൾ വീട്ടിൽ പ്രസാദും ഭാര്യയും മാത്രമാണുണ്ടായിരുന്നത്. പുറത്തു ശബ്ദം കേട്ടു. എന്നാൽ, രാവിലെ ഉണർന്നപ്പോഴാണ് പ്രശ്നത്തിന്റെ ഗുരുതര സ്വഭാവം മനസ്സിലായത്.

ന്യൂമാഹി പൊലീസ് സ്ഥലത്ത് എത്തി പരിശോധിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വീട് സന്ദർശിച്ചു.

Leave A Reply
error: Content is protected !!