രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള​യു​ടെ ചൈ​ന നി​ല​പാ​ടി​ല്‍ വി​യോ​ജി​പ്പ് അറിയിച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള​യു​ടെ ചൈ​ന നി​ല​പാ​ടി​ല്‍ വി​യോ​ജി​പ്പ് അറിയിച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം: പോ​ളി​റ്റ്ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള​യു​ടെ ചൈ​ന നി​ല​പാ​ടി​ല്‍ വി​യോ​ജി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രംഗത്ത്. സാ​മ്രാ​ജ്യ​ത്വ രാ​ഷ്ട്ര​ങ്ങ​ള്‍​ക്കെ​തി​രെ ശ​രി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ന്‍ സോ​ഷ്യ​ലി​സ്റ്റ് രാ​ഷ്ട്ര​മാ​യ ചൈ​ന​യ്ക്ക് ക​ഴി​യു​ന്നി​ല്ലെന്നും ക​ഴി​ഞ്ഞ പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്ര ഇ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെന്നും മു​ഖ്യ​മ​ന്ത്രി കൂട്ടിച്ചേർത്തു.

ഇ​ന്ത്യ​യി​ലെ ചൈ​നാ​വി​രു​ദ്ധ പ്ര​ചാ​ര​ണം ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യെ ല​ക്ഷ്യ​മി​ട്ടാ​ണെ​ന്ന രാ​മ​ച​ന്ദ്ര​ൻ പി​ള്ള​യു​ടെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യി​രു​ന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പാർട്ടി നിലപാട് വ്യക്തമാക്കിയത്.

എ​സ്ആ​ർ​പി​യു​ടേ​ത് ചൈ​നാ സ്തു​തി​യാ​ണെ​ന്നും ദേ​ശ​വി​രു​ദ്ധ​മാ​ണെ​ന്നും വി​മ​ർ​ശ​ന​മു​യ​ർന്നിരുന്നു. ഇതോടെയാണ് പാർട്ടി നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയത്.

Leave A Reply
error: Content is protected !!