പൊലീസ് സ്റ്റിക്കറുമായി ആഡംബര ബൈക്ക് നഗരത്തിൽ

പൊലീസ് സ്റ്റിക്കറുമായി ആഡംബര ബൈക്ക് നഗരത്തിൽ

കേരളം പൊലീസ് സ്റ്റിക്കറുമായി കണ്ണൂർ നഗരത്തിൽ കറങ്ങിയ ആഡംബര ബൈക്ക് യഥാർഥ പൊലീസ് പിടികൂടി. ഇന്നലെ രാവിലെ ഡിവൈഎസ്പി ഓഫിസ് പരിസരത്ത് കോടതി റോഡിലാണ് മുൻ വശത്തും ഇരു ഭാഗത്തുമായി പൊലീസ് സ്റ്റിക്കർ പതിപ്പിച്ച ബൈക്ക് കണ്ടെത്തിയത്. ഡിവൈഎസ്പി ടി.കെ.രത്നകുമാറിന് ഇതിനെ കുറിച്ച് കൂടുതൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പിയുടെ നിർദേശ പ്രകാരം ഇന്നലെ തന്നെ പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുയ്യം സ്വദേശിയും കർട്ടനുകൾ തയാറാക്കുന്ന ജോലി ചെയ്യുന്നതുമായ യുവാവിന്റേതാണ് ബൈക്ക് എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇത് പൊലീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചതാണോ എന്ന് പരിശോധിക്കുമെന്നും അല്ലെങ്കിൽ ബൈക്ക് ഉടമയ്ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു കഴിഞ്ഞു . സ്റ്റിക്കർ തയാറാക്കി നൽകിയ സ്ഥാപനത്തെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Leave A Reply
error: Content is protected !!