യോഗിക്ക് തിരിച്ചടിയായി യു പി ബിജെപിയില്‍ തുടർ കഥയാകുന്ന കൂട്ടരാജി

യോഗിക്ക് തിരിച്ചടിയായി യു പി ബിജെപിയില്‍ തുടർ കഥയാകുന്ന കൂട്ടരാജി

ഉത്തർ പ്രദേശിൽ ബിജെപി നേതാക്കന്മാരുടെ കൊഴിഞ്ഞ് പോക്ക് തുടർകഥ ആകുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ ഈ കൊഴിഞ്ഞു പോക്ക് ബിജെപിയെ കൂടുതൽ സമ്മർദ്ദത്തിലാക്കുണ്ട് . നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് വൻ തിരിച്ചടിയാണ് ഇതിലൂടെ നേരിടേണ്ടി വന്നിരിക്കുന്നത് .

ബിജെപി എംഎല്‍എ ആയിരുന്ന മുകേഷ് വര്‍മയാണ് ഇപ്പോൾ പാര്‍ട്ടി വിട്ടിരിക്കുന്നത് . കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബിജെപിയില്‍ നിന്നും രാജിവയ്ക്കുന്ന ഏഴാമത്തെ എംഎല്‍എയാണ് മുകേഷ് വര്‍മ എന്നതും ശ്രദ്ദേയമാണ് .ശികോ ഹോബാദില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് മുകേഷ് വർമ്മ . യുപി തൊഴില്‍ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയാണ് ബിജെപിയില്‍ നിന്നും ആദ്യം രാജിവച്ചത്. ഇതിന് പിന്നാലെ വനം – പരിസ്ഥിതി മന്ത്രി ദാരാസിംഗ് ചൗഹാനും തുടര്‍ന്ന് എംഎല്‍എമാരും രാജിവെക്കുകയായിരുന്നു.

എന്നാൽ മന്ത്രിസഭയില്‍ നിന്നും ആദ്യം രാജിവെച്ച സ്വാമി പ്രസാദ് മൗര്യയുടെ ഏറ്റവും അടുത്ത അനുയായിയായ ധരം സിംഗ് രാജിവെച്ചിരുന്നു.
യോഗി മന്ത്രിസഭയിലെ ആയുഷ് മന്ത്രിയാണ് ധരം സിംഗ്.ഇതോടെ ബിജെപിയില്‍ നിന്നും രാജിവെച്ച മന്ത്രിമാരുടെ എണ്ണം മൂന്നായി മാറിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ ബിജെപിയിൽ നിന്നും ഇനിയും മന്ത്രിമാരും എം എൽ എ മാരും രാജിവെയ്ക്കുമോ എന്ന ആശങ്കയും കോൺഗ്രസിൽ ശക്തമായി തന്നെ നിലനിൽകുന്നുണ്ട് .

എന്നാൽ കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിലെ യോഗി സർക്കാരിലെ പ്രമുഖനായ തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യയും മൂന്ന് എംഎൽഎമാരും ബിജെപിയിൽ നിന്നും രാജിവെച്ചിരുന്നു .. സ്വാമി പ്രസാദ് മൗര്യ രാജിവെച്ചതിന് തൊട്ട് പിന്നാലെ
റോഷൻ ലാൽ വ‍ര്‍മ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗ‍ര്‍ എന്നിവരാണ് രാജിവെച്ചത്.
എന്തയാലും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ ഒരു സമയത്ത് മുന്നണി മാറ്റം നടന്നിരിക്കുന്നത് ബിജെപിയെ കൂടുതൽ പ്രതിരോധായത്തിലാക്കുന്നുണ്ട് .
ദളിതരേയും പിന്നാക്ക വിഭാഗക്കാരെയും അടിച്ചമ‍ര്‍ത്തുന്ന യോഗി സര്‍ക്കാരിന്റെ നയമാണ് തന്റെ രജിക്ക് കാരണമെന്നാണ് സ്വാമി പ്രസാദ് മൗര്യ വ്യക്തമാക്കിയത്.
എന്തായലും തുടർച്ചയായി മന്ത്രിമാരും , എം എൽ എ മാരും മുന്നണിവിട്ട് പോകുന്നത് കൊണ്ടുള്ള തിരിച്ചടി തെരഞ്ഞടുപ്പിലും പ്രതിഫലിക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട .

Video Link

https://youtu.be/tyYCiGZVAPI

Leave A Reply
error: Content is protected !!