വൈ​റ്റി​ല കു​ന്ന​റ പാർക്ക് നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യി​ രണ്ടുമാസം കഴിഞ്ഞിട്ടും പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് തുറന്നു കൊടുക്കാതെ നിൽക്കുന്നു

വൈ​റ്റി​ല കു​ന്ന​റ പാർക്ക്  നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യി​ രണ്ടുമാസം കഴിഞ്ഞിട്ടും പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് തുറന്നു കൊടുക്കാതെ നിൽക്കുന്നു

വൈ​റ്റി​ല:  വൈ​റ്റി​ല കു​ന്ന​റ പാർക്ക്  നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യി​ രണ്ടുമാസം കഴിഞ്ഞിട്ടും പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​തെ നിൽക്കുന്നു . കൊ​ച്ചി കോ​ര്‍പ​റേ​ഷ​ന്‍ 49-ാം ഡി​വി​ഷ​നി​ല്‍പ്പെ​ടു​ന്ന വൈ​റ്റി​ല-​തൃ​പ്പൂ​ണി​ത്തു​റ റോ​ഡി​ല്‍ തൈ​ക്കൂ​ട​ത്തെ കു​ന്ന​റ പാ​ര്‍ക്കാ​ണ് നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യി ര​ണ്ടു​മാ​സം പി​ന്നി​ട്ടി​ട്ടും ഉ​ദ്ഘാ​ട​നം ചെ​യ്യാ​തെ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തി​ന്​ മു​ഖ്യ​മ​ന്ത്രി​ത​ന്നെ വേ​ണ​മെ​ന്ന കെ.​എം.​ആ​ര്‍.​എ​ല്‍ എം.​ഡി​യു​ടെ പി​ടി​വാ​ശി​മൂ​ല​മാ​ണ് കു​ന്ന​റ പാ​ര്‍ക്ക്​ തു​റ​ക്കാ​ന്‍ വൈ​കി​ക്കു​ന്ന​തെ​ന്ന് കൗ​ണ്‍സി​ല​ര്‍ സു​നി​ത ഡി​ക്‌​സ​ണ്‍ ആ​രോ​പി​ച്ചു.

 

ഓ​ണ്‍ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യാ​മെ​ങ്കി​ലും ഈ ​വേ​ള​യി​ല്‍ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ടെ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യ​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍. എ​റ​ണാ​കു​ളം സു​ഭാ​ഷ് പാ​ര്‍ക്ക് ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ത​ന്നെ വൈ​റ്റി​ല കു​ന്ന​റ പാ​ര്‍ക്കും ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞി​രു​ന്നു.

 

ഉ​ദ്ഘാ​ട​നം വൈ​കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. മെ​ട്രോ നി​ര്‍മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ളി​ച്ചി​ട്ടി​രു​ന്ന പാ​ര്‍ക്ക് കോ​ര്‍പ​റേ​ഷ​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ര​ണ്ട​ര കോ​ടി രൂ​പ ചെ​ല​വി​ല്‍ കെ.​എം.​ആ​ര്‍.​എ​ല്‍ ആ​ണ് ന​വീ​ക​രി​ച്ച​ത്.

 

നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യ​ശേ​ഷം പാ​ര്‍ക്ക് കെ.​എം.​ആ​ര്‍.​എ​ലി​ല്‍നി​ന്ന്​ കോ​ര്‍പ​റേ​ഷ​ന് കൈ​മാ​റു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഉ​ദ്ഘാ​ട​നം ന​ട​ക്കാ​ത്ത​തോ​ടെ ഈ ​കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

 

കു​ട്ടി​ക​ള്‍ക്ക് ക​ളി​ക്കാ​നു​ള്ള ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഓ​പ​ണ്‍ എ​യ​ര്‍ സൗ​ണ്ട് സ്റ്റേ​ജ്, അ​ല​ങ്കാ​ര ലൈ​റ്റു​ക​ള്‍, ഇ​രി​പ്പി​ട​ങ്ങ​ള്‍, പൂ​ച്ചെ​ടി​ക​ള്‍, ത​ണ​ല്‍ വൃ​ക്ഷ​ങ്ങ​ള്‍, ശൗ​ചാ​ല​യം തു​ട​ങ്ങി എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​മാ​സം 26നു​മു​മ്ബ്​ പാ​ര്‍ക്ക് തു​റ​ന്നു കൊ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ലൂ​ടെ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ എ. ​ര​തീ​ഷ്‌​കു​മാ​ര്‍ പ​റ​ഞ്ഞു.പാ​ര്‍ക്ക്.

Leave A Reply
error: Content is protected !!