കടന്ന പ്രതി പൊലീസ് പിടിയിൽ

കടന്ന പ്രതി പൊലീസ് പിടിയിൽ

വയനാട് കൽപറ്റയിൽ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. കൽപറ്റ പൊലീസ് കസ്റ്റഡിയിലെടുത്ത മുണ്ടേരി കുന്നോത്ത് അബ്ദുല്ല റിഫ (27) യെയാണു പിടികൂടിയത്. കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് മദ്യലഹരിയിൽ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാണു ബുധനാഴ്ച വൈകിട്ട് 6ഓടെ പ്രതിയെയും കൂട്ടാളി കമ്പളക്കാട് പുത്തൻപുരയ്ക്കൽ മുഹമ്മദ് മൻസൂറിനെയും (28) പൊലീസ് കസ്റ്റഡിയിലെടുത്തത്.

എന്നാൽ പിടികൂടാൻ ശ്രമത്തിനിടെ പൊലീസുകാരെയും ഇവർ ക്രൂരമായി ആക്രമിക്കാൻ ശ്രമിച്ചു. തുടർന്നു സാഹസികമായി ഇരുവരെയും കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിച്ചു. വൈദ്യ പരിശോധനയ്ക്കു ശേഷം തിരികെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ അബ്ദുല്ല റിഫ പൊലീസുകാരെ വെട്ടിച്ചു കടന്നുകളയുകയായിരുന്നു. തുടർന്ന് പൊലീസ് തിരച്ചിൽ ഉൗർജിതമാക്കി. പരിശോധന നടത്തുന്നതിനിടെ ഇന്നലെ വൈകിട്ടോടെ കമ്പളക്കാട് ടൗണിൽ നിന്നു പ്രതി പിടിയിലാവുകയായിരുന്നു. കൽപറ്റ സിഐ പി. പ്രമോദ്, എസ്ഐ കെ.എ. ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു

Leave A Reply
error: Content is protected !!