പഞ്ചാബില്‍ കോൺഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാർ

പഞ്ചാബില്‍ കോൺഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാർ

അങ്ങനെ ഇനി വരൻ ഇരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം ഏകദേശം പൂര്‍ത്തിയായി. ഇന്ന് തന്നെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടാനാണ് കോണ്‍ഗ്രസിന്റെ നീക്കം. പുറത്തു വരുന്ന റിപോർട്ടുകൾ അനുസരിച്ച് മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നി രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചേക്കുമെന്നാണ് വിവരം, ചാംകൗര്‍, അദംപൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നായിരിക്കും ചന്നി ജനവിധി തേടുന്നത്, കൂടാതെ മന്ത്രിയുടെ സ്വന്തം മണ്ഡലം കൂടിയാണ് ചാംകൗര്‍ ,

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ അന്തിമമാക്കിയത്, തിരഞ്ഞെടുപ്പിന് ഇനി കുറച്ച നൽകുകള മാത്രം ശേഷിക്കെ ആണ്, കോൺഗ്രസ് അണിയറയിൽ ഇപ്പോൾ തിരക്കിട്ട സ്ഥാനാർഥി നിർണയം എല്ലാം നടപ്പിലാക്കിയത് , 70-ലധികം സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയെന്നും എല്ലാ സ്ഥാനാര്‍ത്ഥികളെയും കുറിച്ച് ധാരണയായെന്നുമാണ് പുറത്തുവരുന്ന റിപോർട്ടുകൾ എല്ലാം സൂചിപ്പിക്കുന്നത്, നിലവിലെ എം എല്‍ എമാരാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഭൂരിഭാഗമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്,

പഞ്ചാബിലെ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലെ രണ്ട് സീറ്റുകളില്‍ നിന്ന് ചന്നിയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടിക്ക് താല്‍പ്പര്യമുണ്ടെന്ന് കോണ്‍ഗ്രസിലെ ഉന്നത വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ദളിത് വോട്ടുകള്‍ കൂടുതലുള്ള ദോബ മേഖലയിലാണ് അദംപൂര്‍ അസംബ്ലി മണ്ഡലം സ്ഥിതി ചെയ്യുന്നത്. ഇതാണ് ചന്നിയുടെ രണ്ടാം മണ്ഡലം.അതുകൊണ്ട് ആ വോട്ടുകള കൂടെ കണക്കാക്കിയാണ് കോൺഗ്രസ് ഈ ഒരു നീക്കം നടത്തുന്നത്, കൂടാതെ എം പിമാരേയും സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്, കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ അതീവ ഗൗരവമായാണ് കാണുന്നതെന്നും അതിനാലാണ് എം പിമാരെ മത്സരിപ്പിക്കുന്നതെന്നുമാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം.

16-ാം പഞ്ചാബ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 14 നാണ് നടക്കുന്നത്. 117 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് 10 നാണ്. കൂടാതെ കോൺഗ്രസിന് ഒരു സൈഡിൽ കൂടി വെല്ലുവിളികളും ഉയരുന്നുണ്ട്, പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി പാര്‍ട്ടി അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദുവും രംഗത്തുണ്ട്. അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അധികാരം കയ്യിലുള്ള ഏക സംസ്ഥാനമാണ് പഞ്ചാബ്. കഴിഞ്ഞ തവണ മികച്ച ഭൂരിക്ഷം നേടി അധികാരത്തിലെത്താന്‍ സാധിച്ചെങ്കിലും ഗ്രൂപ്പ് വഴക്കാണ് കോണ്‍ഗ്രസിനെ വലച്ചത്.

ഇതിന്റെ ഫലമായി കോണ്‍ഗ്രസിന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ നഷ്ടമായി. സിദ്ദുവുമായി ഏറ്റുമുട്ടി അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പാര്‍ട്ടി വിടുകയായിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിച്ച അമരീന്ദര്‍ ബി ജെ പി സഖ്യത്തിലാണ് ഇത്തവണ രംഗത്തിറങ്ങുന്നത് . കര്ഷക സമരത്തിൽ അമരീന്ദറിന് കര്ഷകരുടെ ഇടയിൽ ഉള്ള സ്വാധീനം കോൺഗ്രസിന് വെല്ലുവിളി ആണ്, അതേസമയം തര്‍ക്കമുണ്ടാകുമെന്നത് മുന്‍കൂട്ടി കണ്ട് തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ എ ഐ സി സി നേതൃത്വം തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി പദവി സംബന്ധിച്ച് നേതാക്കളുടെ ഭാഗത്ത് നിന്നും സ്വയം പ്രഖ്യാപനങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും എ ഐ സി സി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇത് പരോക്ഷമായി ലംഘിക്കുന്ന പ്രസ്താവനകളുമായി നവജോത് സിംഗ് സിദ്ധുവും ചരണ്‍ജിത്ത് ചന്നിയും രംഗത്തെത്തിയിട്ടുണ്ട്. ‘പഞ്ചാബിലെ ജനങ്ങള്‍’ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നായിരുന്നു സിദ്ദു കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്നാണ് എ ഐ സി സി നിലപാട് തള്ളിക്കൊണ്ട് ചന്നി പറഞ്ഞത്.ആം ആദ്മി പാര്‍ട്ടി (എ എ പി), ബി ജെ പി-അമരീന്ദര്‍ സിംഗ് സഖ്യം, അകാലിദള്‍-ബി എസ് പി- ഇടത് സഖ്യം എന്നിവര്‍ ഉയര്‍ത്തുന്ന കടുത്ത വെല്ലുവിളി നേരിടാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ പഞ്ചാബ് കൈവിട്ടു പോകുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടി കാണിക്കുന്നത്,

Video Link

https://youtu.be/G27cUOOg05g

Leave A Reply
error: Content is protected !!