കെ റെയിലിനേക്കാൾ വേഗത്തിൽ എത്തും തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസ്സ്; ഒരു കണക്ക് കൂടി പുറത്ത്

കെ റെയിലിനേക്കാൾ വേഗത്തിൽ എത്തും തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസ്സ്; ഒരു കണക്ക് കൂടി പുറത്ത്

കെ റെയിൽ പദ്ധതി… ഈ വിഷയത്തിൽ ഇവിടെ ചർച്ചകൾക്ക് അവസാനമില്ല എന്ന് ചോദിച്ചാൽ .. ഇല്ല, കാരണം അങ്ങനെയാണ് കാര്യങ്ങളുടെ പോക്ക്, സംഭവം മൊത്തത്തിൽ നഷ്ട്ട കച്ചവടം ആണെങ്കിലും പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതി ഉപേക്ഷിക്കാൻ ഒരു തരത്തിലും അവർ കൂട്ടാക്കാതെ മുൻപോട്ട് പോയ്കൊണ്ട് ഇരിക്കുകയാണ്, എന്നാൽ ദിനം പ്രതി എത്രയോ ജനങ്ങൾ ഇവിടെ അതിന്റെ പേരിൽ പ്രതിഷേധം ശക്തമാക്കുന്നുണ്ട്, വിശദമായ പഠനമോ,, ഒന്നും നടത്താതെ വികസനം മാത്രം മതി കേരളത്തിന് എന്ന് പറഞ്ഞു കൊണ്ട് കൊണ്ട് വരുന്ന ഈ പദ്ധതി , ഭാവിയിൽ ഉണ്ടാക്കാൻ പോകുന്ന ദൂഷ്യ ഫലനങ്ങൾ എന്തൊക്കെയാണെന്ന് ഇവിടെ ഉള്ള ജനങ്ങൾക്ക് നന്നായി അറിയാം,

എന്നാൽ ഇപ്പോൾ Krail ഒരു കണക്ക് കൂടി പുറത്തു വന്നിരിക്കുകയാണ്, നിലവിൽ TVM മംഗലാപുരം എക്സ്പ്രസിന് ഇപ്പൊൾ 11 മണിക്കൂർ കൊണ്ട് എത്താം. ഇതിൽ ഏകദേശം 45 സ്റ്റോപ് ഉണ്ട്.ഇതിൽ ഒരു 40 സ്റ്റോപ് എടുത്ത് കളഞ്ഞാൽ ഏകദേശം ഒരു സ്റ്റോപ്പിന് 7 മിനിറ്റ് സമയനഷ്ടം കണക്കാക്കിയാൽ , 40 സ്റ്റോപ്പിന് 7 മിനിറ്റ് , അതായത് 280 minute നമ്മുക് ലാഭിക്കാം ഏകദേശം 4.5 മണിക്കൂർ നമ്മുക് ലാഭിക്കാം , എന്നുവെച്ചാൽ ഒരു 6 മണിക്കൂർ കൊണ്ട് TVM നിന്നും കാസറഗോഡ് എത്താം. അല്പം സ്പീഡ് കൂട്ടിയാൽ 5 മണിക്കൂർ കൊണ്ട് വലിയ investment ഒന്നും ഇല്ലാതെ തന്നെ ഇത് സാധിക്കും.

ഇവിടെ ഇപ്പോൾ വെറും ഒരു മണിക്കൂർ ലാഭിക്കാൻ ആണ് 1 ലക്ഷ0 കോടി ചിലവക്കുന്നത്. യത്രചിലവ് 800 രൂപയിൽ താഴെ നിർത്താം. ഇനി k rail ഒടിയാലും കുറച്ച് കഴിയുമ്പോൾ അവിടെ സ്റ്റോപ് വേണം ഇവിടെ സ്റ്റോപ് വേണം എന്ന് പറഞ്ഞു പറഞ്ഞു അവസാനം 12 മണിക്കൂർ ആവും Kasaragod എത്താൻ , അതായിരിക്കും അതിന്റെ ഭാവി. എന്തയാലും കൊള്ളാം, കേരളത്തിന് ഇപ്പോള്‍ തന്നെ അത്യാവശ്യം കടമുണ്ട്. കെ റെയിലിന് ശേഷം കടം കൂടും. കേരളം വളര്‍ന്ന് കൊണ്ടിരിക്കുകയാണെങ്കില്‍ വട്ടി പലിശക്കാരൊന്നും കൊങ്ങക്ക് പിടിക്കാന്‍ വരില്ല.

നല്ല വളര്‍ച്ച, അതായത് 10 ശതമാനത്തിന് മുകളില്‍ അടുത്ത 20 വര്‍ഷം വളര്‍ന്നാല്‍ നമ്മുടെ പ്രതിശീര്‍ഷ വരുമാനം വർധിക്കും , അപ്പോൾ പിന്നെ കടം ഒന്നും ഒന്നുമല്ല , പക്ഷെ നിലവിൽ അതല്ല അവസ്ഥ,, കേരളത്തിലെ ഖജനാവ് വരെ കാലിയായി, കടം ഭീകരമായി നമ്മുടെ മുകളില്‍ നില്‍ക്കും. പിന്നെ കേരളത്തിന്റെ നികുതി വരുമാനം പലിശ കൊടുക്കാനെ തികയൂ, ശമ്പളം കൊടുക്കാന്‍ പിന്നെയും കടം വാങ്ങേണ്ടി വരും. വരുമാനം കൂടിയില്ലെങ്കില്‍ ആളുകള്‍ സ്പീഡ് ട്രെയിനില്‍ ടിക്കറ്റ് എടുക്കില്ല.

കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഏറ്റവും വലിയ നാഴികക്കല്ലാവാന്‍ പോകുന്ന പദ്ധതി എന്നൊക്കെയാണ് വിശേഷണം, എന്നാല്‍, വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കേണ്ടി വരുന്ന സാധാരണ ജനങ്ങളുടെ പ്രശ്നം അതിനുള്ള പരിഹാരം ആരും കാണുന്നില്ല, അതുകൊണ്ട് തന്നെ നിര്‍ദിഷ്ട പാത കടന്നുപോകുന്ന ഇടങ്ങളില്‍ ജനകീയ പ്രതിഷേധ പരിപാടികള്‍ ഇപ്പോഴും തുടരുന്നുണ്ട്.

കേരളത്തിലെ ജനങ്ങളുടെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ടത് സമഗ്രമായ ഗതാഗത നയവും അതിനനുസൃതമായ പ്രവർത്തനങ്ങളുമാണ്, പൊതുഗതാഗതത്തെ കേന്ദ്രമാക്കിയാവണം അത്തരമൊരു നയം ആസൂത്രണം ചെയ്യേണ്ടത്. റെയില്‍ ഗതാഗതം ആകണം അതിന്റെ കേന്ദ്ര സ്ഥാനത്ത്. കേരളത്തിലങ്ങോളമിങ്ങോളം പാളം ഇരട്ടിപ്പിക്കലും പൂര്‍ണമായ ഇലക്ട്രോണിക്സ് സിഗ്നലിങ് സംവിധാനവും നടപ്പാക്കിക്കഴിഞ്ഞാല്‍ കേരളത്തിലെ ട്രെയിന്‍ ഗതാഗതത്തിന്റെ ശേഷി വലിയ തോതില്‍ വര്‍ധിപ്പിക്കാനും കൂടുതല്‍ വണ്ടികള്‍ ഓടിക്കാനും കഴിയും.

കേരളത്തിലെ റെയില്‍ യാത്രക്കാരില്‍ ഭൂരിഭാഗവും അന്തര്‍ സംസ്ഥാന യാത്രക്കാരും, അന്തര്‍ ജില്ലാ യാത്രക്കാരുമാണ്; ഇത്തരം കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് കേരളത്തിലെ റെയില്‍ ഗതാഗതം മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വെക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദവും ബഹുജന പ്രക്ഷോഭങ്ങളും ഉണ്ടാകണം. ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ റെയില്‍വേക്ക് നല്‍കാന്‍ കഴിയുന്ന മറ്റു പിന്തുണ സംവിധാനങ്ങളും നല്‍കണം.

Video Link

https://youtu.be/h-pzMLNXpxo

Leave A Reply
error: Content is protected !!