ഹാവൂ, ശരിയായി

ഹാവൂ, ശരിയായി

ഒടുവിൽ അങ്ങനെ, നീണ്ട കാത്തിരിപ്പിനൊടുവിൽ ആറാം ദിവസം എല്ലാം ശരിയായി. തുടർച്ചയായി അഞ്ചു ദിവസം മുടങ്ങിയ റേഷൻ വിതരണം ഇന്നലെ കണ്ണൂർ ജില്ലയിൽ സുഗമമായി നടന്നു. ജില്ലയിലെ എല്ലാ റേഷൻ കടകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. നേരത്തേ പ്രഖ്യാപിച്ചപോലെ രാവിലെ 8.30 മുതൽ 12 വരെയാണു കടകൾ പ്രവർത്തിച്ചത്.

12 മണിക്കു മുൻപ് വരിയിൽ നിന്നവർക്കുകൂടി റേഷൻ സാധനങ്ങൾ നൽകിയ ശേഷമാണു എല്ലാ സ്ഥലത്തും കടകൾ അടച്ചത്. 18 വരെ ഉച്ചയ്ക്കു 12 വരെ മാത്രമാണു ജില്ലയിൽ റേഷൻ കടകൾ തുറക്കുക. ഇ പോസ് സെർവറിലെ തകരാർ കാരണമാണു അഞ്ചു ദിവസം റേഷൻ വിതരണം സ്തംഭിച്ചത്. ഇന്നലെ 7 ജില്ലകളിൽ രാവിലെയും മറ്റ് 7 ജില്ലകളിൽ ഉച്ചയ്ക്കു ശേഷവുമാണ് റേഷൻ വിതരണം ചെയ്തത്. അതിനാൽ, ഇ പോസ് സംവിധാനം കൃത്യമായി പ്രവർത്തിച്ചു.

Leave A Reply
error: Content is protected !!