കുട്ടികൾക്ക് പോളിയോ

കുട്ടികൾക്ക് പോളിയോ

കോഴിക്കോട് ജില്ലയിൽ 5 വയസ്സിനു താഴെയുള്ള 2.29 ലക്ഷം കുട്ടികൾക്ക് 23ന് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകും. ഇതുമായി ബന്ധപ്പെട്ടു കലക്ടറുടെ അധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് ഇന്നലെ യോഗം ചേർന്നു. 2073 ബൂത്തുകളാണ് ജില്ലയിൽ ഇതിനായി സജ്ജമാക്കുന്നത്. 125 കുട്ടികൾക്ക് ഒരു ബൂത്ത് എന്ന രീതിയിലാണ് നിലവിലെ ക്രമീകരണം. രാവിലെ 8 മുതൽ വൈകിട്ട് 5 വരെ തുള്ളിമരുന്ന് വിതരണമുണ്ടാകും. ഓരോ ബൂത്തിലും 2 വാക്‌സിനേറ്റർമാർ വീതം ഉണ്ടാകും.

യാത്രക്കാരുടെയും മറ്റും സൗകര്യാർഥം 51 ട്രാൻസിറ്റ് ബൂത്തുകളും ഇവിടെ ഒരുക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ സ്ഥലങ്ങളിലും ബൂത്തുകളുണ്ട്. അതിഥിത്തൊഴിലാളികളെയും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളെയും ലക്ഷ്യം വച്ച് 64 മൊബൈൽ ബൂത്തുകളും ജില്ലയിൽ അന്ന് പ്രവർത്തിക്കും. 24, 25 തീയതികളിൽ ഏതെങ്കിലും കുഞ്ഞിന് തുള്ളിമരുന്ന് നൽകാൻ വിട്ടു പോയിട്ടുണ്ടോ എന്ന് വൊളന്റിയർമാർ പരിശോധിക്കുമെന്നും കലക്ടർ അറിയിച്ചു.

Leave A Reply
error: Content is protected !!