രണ്ടുകിലോ ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ

രണ്ടുകിലോ ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ

അടിമാലി: രണ്ടുകിലോ ഉണക്ക കഞ്ചാവുമായി യുവാവിനെ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്​സ്​മെന്‍റ്​ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.

മാങ്കുളം മുനിപ്പാറ പന്തലിങ്കല്‍ അഭിലാഷാണ്​ (21) അറസ്റ്റിലായത്​. 2.041 കിലോ ഉണക്ക കഞ്ചാവും കഞ്ചാവ് കടത്താനുപയോഗിച്ച സ്‌കൂട്ടറും നാര്‍കോട്ടിക് സംഘം പിടിച്ചെടുത്തു. ചെറിയ പൊതികളാക്കി കഞ്ചാവ് വില്‍ക്കുന്നതാണ്​ രീതി. മറ്റൊരാള്‍ക്ക് കൈമാറാന്‍ കഞ്ചാവ് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവരു​മ്ബോഴാണ് പിടിയിലായത്.

 

അഭിലാഷ് കുറച്ചുദിവസമായി നാര്‍കോട്ടിക് സ്‌ക്വാഡിലെ ഷാഡോ ടീം അംഗങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. വിനോദ സഞ്ചാരികള്‍ക്കും കഞ്ചാവ് വിറ്റിരുന്നതായി നാര്‍കോട്ടിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാര്‍കോട്ടിക് ഇന്‍സ്പെക്ടര്‍ ഷൈബുവിന്‍റെ നേതൃത്വത്തില്‍ പ്രിവന്‍റിവ് ഓഫിസര്‍മാരായ എം.സി. അനില്‍, ടി.വി.

 

സതീഷ്, സി.എസ്. വിനേഷ്, കെ.എസ്. അസീസ്, ഗ്രേഡ് പ്രിവന്‍റിവ് ഓഫിസര്‍മാരായ സാന്‍റി തോമസ്, കെ.വി. പ്രദീപ്, വി.ആര്‍.

 

സുധീര്‍, സിവില്‍ എക്​സൈസ് ഓഫിസര്‍മാരായ സിജുമോന്‍, ആര്‍. മണികണ്ഠന്‍, ഡ്രൈവര്‍ പി.വി. നാസര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ്​ പ്രതിയെ പിടികൂടിയത്​. idl adi 3 arest ചിത്രങ്ങള്‍ 1) പിടിച്ചെടുത്ത കഞ്ചാവ്​ 2) അറസ്റ്റിലായ അഭിലാഷ്.

Leave A Reply
error: Content is protected !!