തൃക്കാക്കര പിടിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് ബിജെപി

തൃക്കാക്കര പിടിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് ബിജെപി

പ്രിയ നേതാവ് പിടി തോമസിന്റെ വിയോഗത്തോടെ എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃക്കാക്കര, പി ടി ക്കു പിൻഗാമിയായി ഇനി ആരെന്നുള്ള ചോദ്യമാണ് , ഇപ്പോൾ കൂടുതലായും ഉയർന്നു കേൾക്കുന്നത്, പലയിടത്തും മുന്നണികള്‍ ചുവരുകള്‍ ബുക് ചെയ്ത് തുടങ്ങി, അവരുടെ പണികൾ എല്ലാം ആരംഭിച്ചു കഴിഞ്ഞു, എന്ന് തന്നെ വേണമെകിൽ പറയാം , പല കോണിൽ നിന്നും പല പേരുകളാണ് ഉയർന്നു കേൾക്കുന്നത് , എന്നാൽ ഇപ്പോൾ പി ടി തോമസിന്‍റെ മരണത്തെ തുടർന്ന് നിയമസഭ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ തൃക്കാക്കരയിൽ ബിജെപി ഒരുക്കങ്ങൾ തുടങ്ങി ഇരിക്കുകയാണ്, . കഴിഞ്ഞദിവസം ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തിരിക്കുന്നത് . മറ്റ് രണ്ട് മുന്നണികളും ഉപതെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുന്നതിന് മുന്നേ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങാനാണ് ബിജെപിയുടെ തീരുമാനം.

ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി രണ്ട് നേതാക്കൾക്ക് ബിജെപി കോർ കമ്മിറ്റി യോഗം മണ്ഡലത്തിന്‍റെ ചുമതല നൽകിയിട്ടുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും സെക്രട്ടറി എസ് സുരേഷിനുമാണ് ചുമതല നൽകിയിരിക്കുന്നത്. അതേസമയം സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് ബിജെപി ഇപ്പോൾ കടക്കുകയില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മാത്രമാകും ഇതെന്നാണ് റിപ്പോർട്ട്.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്‍റി- 20 പിന്തുണ തന്നാൽ എൻഡിഎ സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എഎൻ രാധാകൃഷ്ണൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ട്വന്‍റി- 20 യെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിപിഎമ്മിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു രാധാകൃഷ്ണന്‍റെ പ്രതികരണം.
കോൺഗ്രസിന് തൃക്കാക്കരയിൽ സംഘടനാ സംവിധാനമില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ തൃകോണ മത്സരം നടന്ന മണ്ഡലമായിരുന്നു ഇതെന്നുമാണ് രാധാകൃഷ്ണൻ പറയുന്നത്.

“കഴിഞ്ഞ കാലങ്ങളായി കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സംഘടനാ പ്രവർത്തനത്തിന്‍റെ ഭാഗമായി തൃക്കാക്കര മണ്ഡലത്തെ രണ്ട് മണ്ഡലങ്ങളാക്കി മാറ്റിയിരുന്നു. അതിന്‍റെ ഏറ്റവും താഴെക്കിടയിലുള്ള സംഘടനാ സംവിധാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തീകരിച്ച സമയത്താണ് നിർഭാഗ്യവശാൽ പി ടി തോമസ് അന്തരിച്ചത്” രാധാകൃഷ്ണൻ പറഞ്ഞു.തൃക്കാക്കരയിൽ പി ടി തോമസിന്‍റെ ബഹുമാന്യതയ്ക്ക് മുന്നിൽ സിപിഎമ്മിന് പറ്റിയ സ്ഥാനാർഥി പോലുമില്ലെന്നും ബിജെപി നേതാവ് വിമർശിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പി ടിയ്ക്കെതിരെ പരാമർശം നടത്തുന്നത് സിപിഐഎം നിർത്തണണമെന്നും എഎൻ രാധാകൃഷ്ണൻ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

പി ടി തോമസിന്റെ ഭാര്യ ഉമ തോമസ്, കൊച്ചി മുൻ മേയർ ടോണി ചമ്മണി, കെ പി സി സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് തുടങ്ങിയ പേരുകള്‍ കേന്ദ്രീകരിച്ചാണ് കോൺഗ്രസിൽ ചർച്ചകള്‍. പി.ടിയോടു ജനങ്ങൾക്കുണ്ടായിരുന്ന വൈകാരിക അടുപ്പം ഉമയുടെ സ്ഥാനാർഥിത്വം എളുപ്പമാക്കുമെന്നും കരുതുന്നു.എന്നാല്‍ മത്സരിക്കുന്നതിനെ കുറിച്ചൊന്നും ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നായിരുന്നു ഉമ തോമസിന്റെ പ്രതികരണം.എന്തയാലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അത് ഇത്തവണ നിർണായകമാകും, തങ്ങളുടെ പി ടി ക്കു പകരം തൃക്കാക്കരക്കാർ ആരെ സ്വീകരിക്കും എന്നുള്ളത് കാത്തിരുന്ന് കാണേണ്ടി വരും ..

Video Link

https://youtu.be/6fmrE0ok_7c

Leave A Reply
error: Content is protected !!