കയറുമായി ചാടി, പോത്തുമായി മടങ്ങി

കയറുമായി ചാടി, പോത്തുമായി മടങ്ങി

സ്വന്തം പ്രാണരക്ഷാർധം വെള്ളത്തിനു മുകളിലേക്ക് ഇടയ്ക്കിടെ തല ഉയർത്തുന്ന പോത്ത്; തീരത്ത് നിന്ന് 8 കിലോമീറ്റർ അകലെ പുറംകടലിൽ ടോർച്ചിന്റെ അരണ്ട വെളിച്ചത്തിൽ കണ്ട ഈ കാഴ്ച, വർഷങ്ങളായി മത്സ്യബന്ധനം നടത്തുന്ന മുഖദാർ സ്വദേശി എ.ടി.ഫിറോസിന് തികച്ചും അപ്രതീക്ഷിതമായിരുന്നു. കോതി നൈനാംവളപ്പ് തീരത്ത് നിന്നു പുറപ്പെട്ട ഫിറോസും സുഹൃത്തുക്കളായ എ.ടി.സക്കീറും ടി.പി.പുവാദും പുലർച്ചെ 2ന് വലയിടുന്നതിനിടെ അസാധാരണമായൊരു ശബ്ദം കേട്ടപ്പോഴാണ് അങ്ങോട്ടേക്ക് ടോർച്ചടിച്ചു നോക്കിയത്.

പോത്തിനെ രക്ഷപ്പെടുത്താൻ നിന്നാൽ മീൻപിടിത്തം മുടങ്ങുമെന്നു മനസ്സിലായെങ്കിലും മിണ്ടാപ്രാണിയെ കടലിൽ ഉപേക്ഷിക്കാൻ ഫിറോസിനും കൂട്ടുകാർക്കും ഒടുവിൽ മനസ്സ് വന്നില്ല. ഒടുവിൽ കടലിൽ വിരിച്ച വല തിരികെ അറഫ ഷദ എന്ന വള്ളത്തിലേക്കു വലിച്ചുകയറ്റി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ, അതത്ര എളുപ്പമായിരുന്നില്ല. പോത്ത് പേടിച്ചു വള്ളത്തിൽ നിന്ന് അകലേക്കു മാറി പോവുകയായിരുന്നു. അധികം അകലെയല്ലാതെ മീൻപിടിക്കുകയായിരുന്ന എ.ടി.റാസി, ദിൽഷാദ് എന്നിവരുടെ വള്ളത്തെ ഇവർ സഹായത്തിനു വിളിച്ചു.അവർ കൂട്ടി എത്തിയതോടെ ഒടുവിൽ പോത്ത് വലയിൽ

Leave A Reply
error: Content is protected !!