കൂട്ടത്തിലൊരുത്തന്റെ ചിത കത്തുമ്പോൾ തിരുവാതിര കളിച്ച പ്രസ്ഥാനത്തിന്റെ പേരാണ് CPIM

കൂട്ടത്തിലൊരുത്തന്റെ ചിത കത്തുമ്പോൾ തിരുവാതിര കളിച്ച പ്രസ്ഥാനത്തിന്റെ പേരാണ് CPIM

ഹൃദയം നുറുങ്ങുന്ന വേദനയോടെ ആണ് കേരളം കഴിഞ്ഞ ദിവസങ്ങളിലും ഈ ദിവസങ്ങളിലും കടന്നു പോകുന്നത്, അക്ക്രമ രാഷ്ട്രീയ കൊലപാതകത്തിൽ ഇടുക്കി എൻജിനിയറിങ് കോളേജിലെ ധീരജ് എന്ന വിദ്യാർത്ഥിക്ക് തന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു . അതിൽ എല്ലാവരേയും ദുഖിതരാണ് , പക്ഷെ ഇവിടെ നമ്മുടെ സഖാക്കൾ ദുഃഖത്തിൽ പങ്കു ചേരുന്നതിനേക്കാൾ കൂടുതൽ പ്രതിപക്ഷത്തിനെതിരെ അറപ്പുളവാക്കുന്ന രീതിയിൽ കിടന്നു ആക്രോശിക്കുകയാണ് കുറച്ച ദിവസമായിട്ട്. ഫേസ്ബുക്കിലും സ്റ്റാറ്റസിലും എല്ലാം കവിതകൾ കൊണ്ടും വിമർശനം കൊണ്ടും നിറയുകയാണ്,

നല്ല കാര്യം, എന്നാൽ നാണമുണ്ടോ.. സ്വന്തം സംഘടനയിലെ ഒരു വിദ്യാർത്ഥി മരിച്ചുകിടക്കുമ്പോഴും ആ ശവസംസ്ക്കാരച്ചടങ്ങ് കഴിയാൻ പോലും കാത്തു നിൽക്കാതെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നേതാക്കൾക്ക് തിരുവാതിര കളിയ്ക്കാൻ, ഇതിനു തന്നെ മനസിലാക്കാം നിങ്ങളുടെ കണ്ണീർ പൊഴിക്കലും ആശ്വാസ വാക്കുകളൂം വെറും കാപട്യമാണ് എന്നുള്ളത്, എന്തയാലും കൂട്ടത്തിൽ ഒരുത്തന്റെ ചിത എരിയും മുൻപേ ഇവിടെ തുറുവിതപുരത്ത് മുക്യമന്ത്രിക്കു സ്തുതി പാടി തിരുവാതിര കളിച്ച വനിതാ സഖാക്കളുടെ ആ മനസ് ആരും കാണാതെ പോകരുത് , നിരവധിപേരാണ് ഇതിൽ വിമർശനവുമായി രംഗത്ത് എത്തിയത്, മുൻ എം എൽ എ വിടി ബൽറാം ഫേസ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചു രംഗത്ത് എത്തിയിരുന്നു,

നേരത്തേ കാസർഗോഡ് സിപിഎം പ്രവർത്തകർ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയപ്പോൾ അന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര മാറ്റിവെച്ച് കൊണ്ടായിരുന്നു കോൺഗ്രസ് നേതാക്കളെല്ലാം കാസർഗോഡേക്ക് തിരിച്ചത്, പിണറായി സർക്കാരിന്റെ 1000 ദിവസത്തോടനുബന്ധിച്ച് പിറ്റേന്ന് യുഡിഎഫ് തീരുമാനിച്ചുവച്ചിരുന്ന പ്രതിഷേധ പരിപാടിയും മറ്റൊരു ദിവസത്തേക്ക് മാറ്റാനും മുന്നണി തീരുമാനിച്ചിരുന്നു,

എന്നാൽ സ്വന്തം സംഘടനയിലെ ഒരു വിദ്യാർത്ഥി മരിച്ചുകിടക്കുമ്പോഴും ആ ശവസംസ്ക്കാരച്ചടങ്ങ് കഴിയാൻ പോലും കാത്തു നിൽക്കാതെ ആഘോഷ പരിപാടികൾ നടത്തുകയാണ് ഇന്ന് സിപിഎം.മുല്ലപ്പള്ളി രാമചന്ദ്രൻ മുമ്പൊരു രക്തസാക്ഷിയുടെ വീട്ടിലെത്തിയപ്പോൾ വിതുമ്പിയതിനെ അന്ന് പരിഹസിച്ച പലരും ഇന്ന് മറ്റുള്ളവരെ കുറ്റപ്പെടുത്താനായിട്ടെങ്കിലും അത് ഓർത്തെടുത്ത് പുളകം കൊള്ളുന്നത് കാണുമ്പോൾ ആശ്വാസമുണ്ട്. എന്നാൽ അവരൊന്നും സിപിഎമ്മിന്റെ ഈ ആഘോഷ നൃത്തത്തിലെ അശ്ലീലത കാണില്ല. മാസ്ക്കിട്ടാണ് പോളിറ്റ് ബ്യൂറോ അംഗവും കൂട്ടരും തിരുവാതിരക്കളി ആസ്വദിക്കുന്നതെന്നതിനാൽ അവരുടെ മുഖഭാവങ്ങൾ വച്ചുകൊണ്ടുള്ള താത്വിക വിശകലനങ്ങളും സാധ്യമാവുന്നുണ്ടാവില്ല, പോസ്റ്റിൽ വിടി വിമർശിക്കുന്നുണ്ട്, എന്നിട്ടും കോൺഗ്രസിന്റെ നെഞ്ചത്ത് കേറാൻ ആണ് ഇവിടെ എല്ലാവർക്കും തിരക്ക്, K സുധാകരനും ഷാഫിയും ഇന്നലെതന്നെ ഈ വിഷയത്തിലെ കോണ്ഗ്രസിന്റെ നിലപാട് കൃത്യമായി പറഞ്ഞു കഴിഞ്ഞതാണ്.ഒരു കൊലപാതകത്തെയും കോണ്ഗ്രസ് അംഗീകരിക്കില്ല, അതിനു കൂട്ട് നിന്നവരെയും ഒരിക്കലും കൊണ്ഗ്രെസ്സ് അംഗീകരിക്കില്ല, അത് കോൺഗ്രസിന്റ നയമല്ല,

കുറ്റവാളികളെ സംരക്ഷിക്കാനോ അവർക്ക് വേണ്ടി വാദിക്കാനോ ഒരു കോൺഗ്രസുകാരനും ഉണ്ടാവില്ല.നിയമത്തിന്റെ മുന്നിൽ അവർ ഉണ്ടാവും എന്നുള്ളത് , പിന്നെ ഇതിന്റെയൊക്കെ പേരിൽ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും തകർക്കാമെന്നും തളരുമെന്നും കരുതുന്നവർ ആണ് ഇപ്പോൾ ഫേസ്ബുക്കിലൂടെ കവിതയും ആക്രോശിച്ചും തീർക്കുന്ന നേതാക്കൾ , പിന്നെ ഷുഹൈബും കൃപേഷും ശരത് ലാലുമടക്കമുള്ള കോൺഗ്രസ്‌ പ്രസ്ഥാനത്തിലെ ചെറുപ്പക്കാർ കൊലക്കത്തിക്കിരയായപ്പോൾ വീട്ടിലിരുന്ന് കരഞ്ഞുകൊണ്ട് പ്രാർത്ഥിച്ച കേരളത്തിലെ അമ്മമാരും സഹോദരിമാരും…ധീരജിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ട് വിപ്ലവമുദ്രാവാക്യങ്ങൾ മുഴക്കി എസ് എഫ് ഐ പ്രവർത്തകർ കണ്ണ് നിറഞ്ഞു കൂടെ നീങ്ങിയപ്പോൾ തിരുവനന്തപുരത്ത് തിരുവാതിര കളിച്ചു രക്തസാക്ഷിത്വം ആഘോഷിച്ച സിപിഎമ്മിന്റെ മഹിളകളും തമ്മിലുള്ള വ്യത്യാസമാണ് കോൺഗ്രസ്സും സിപിഎമ്മും തമ്മിലുള്ള അന്തരം.. അത് മനസിലാക്കാൻ ഇനിയും സമയമെടുക്കും ,

പിന്നെ ഒരു കാര്യം നിങ്ങളുടെ പിണറായി മുതൽ ബ്രാഞ്ചുക്കാരൻ വരെ മൂർച്ച കൂട്ടിവെച്ച ആയുധങ്ങൾക്കിടയിലൂടെ തന്നെയാണ്, കോൺഗ്രസും K സുധാകരനും രാഷ്ട്രീയം കളിച്ചതും പഠിച്ചതും വളർന്നതും.അതോണ്ട് ആരേലും രണ്ടുപേർ വന്നു ആക്രോശിച്ചാൽ മുട്ട് വിറയ്ക്കുന്ന പ്രസ്ഥാനം ഒന്നുമല്ല കോൺഗ്രസ് . എല്ലാവരും പാവങ്ങളായിരുന്നു സഖാവേ… എല്ലാവരും മനുഷ്യനായിരുന്നു.. ആരും കൊല്ലപ്പെടരുത് ഷുക്കൂർ ആരെ കൊന്നിട്ടാ ..ആ ഷുക്കൂർ എന്ന കുട്ടിയെ കൊന്നു കളഞ്ഞത്… ഷുഹൈബ് ആരെയെങ്കിലും അടിച്ചിരുന്നോ , കൃപേഷും ശരത് ലാലും ആരെയെങ്കിലും കൊല്ലുമെന്ന് പറഞ്ഞിരുന്നോ …. അവരൊക്കെയും നിങ്ങളുടെ കത്തിപ്പിടിയിൽ പിടഞ്ഞതല്ലേ … അരുതെന്നു നേതൃത്വം പറഞ്ഞിട്ടുണ്ടോ…. എല്ലാ നേതൃത്വങ്ങളും ശക്തമായി കൊലപാതകത്തെ ഒറ്റക്കെട്ടായി എതിർക്കണ്ടേ … വേദന എല്ലാവർക്കും ഒരുപോലെയാ, എല്ലാം രക്തവും ചുമപ്പാ,, എല്ലാ കണ്ണീരിനും ഉപ്പുരസമാണ്.. കൊടിയുടെ നിറം മാത്രമേ പലവിധമുള്ളു…… മുൻകൈ എടുക്കണം ഇനിയൊരു രാഷ്ട്രീയ കൊലപാതകം ഉണ്ടാകാതിരിക്കാൻ

Video Link

https://youtu.be/ijEkn4W5eEc

Leave A Reply
error: Content is protected !!