കു​രു​മു​ള​ക് വി​ള​വെ​ടു​പ്പ് തു​ട​ങ്ങി​യ​തോ​ടെ വി​ല​യും ഇ​ടി​യു​ന്നു

കു​രു​മു​ള​ക് വി​ള​വെ​ടു​പ്പ് തു​ട​ങ്ങി​യ​തോ​ടെ വി​ല​യും ഇ​ടി​യു​ന്നു

അ​ടി​മാ​ലി: കു​രു​മു​ള​ക് വി​ള​വെ​ടു​പ്പ് തു​ട​ങ്ങി​യ​തോ​ടെ വി​ല​യും ഇ​ടി​യു​ന്നു. ര​ണ്ടാ​ഴ്ച​ക്കി​ടെ കി​ലോ​ക്ക്​ 20 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്.വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ല ഇ​ടി​യു​മെ​ന്ന സൂ​ച​ന​യാ​ണ് വ്യാ​പാ​രി​ക​ള്‍ ന​ല്‍കു​ന്ന​ത്.

 

ര​ണ്ടാ​ഴ്ച മു​മ്ബ്​ 520 രൂ​പ​യു​ണ്ടാ​യി​രു​ന്ന കു​രു​മു​ള​ക് വ്യാ​ഴാ​ഴ്ച 500 രൂ​പ​ക്കാ​ണ് വി​ല്‍പ​ന ന​ട​ന്ന​ത്. ഏ​ലം വി​ല​യി​ടി​വ് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​രു​മു​ള​കി​നും വി​ല ഇ​ടി​യു​ന്ന​ത്. ഏ​ല​ത്തി​ന് 700 രൂ​പ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ശ​രാ​ശ​രി വി​ല. ഏ​ല​ത്തി​ന്‍റെ ഉ​ല്‍​പാ​ദ​നം ക്ര​മാ​തീ​ത​മാ​യി വ​ര്‍ധി​ച്ച​താ​ണ് വി​ല​യി​ടി​യാ​ന്‍ കാ​ര​ണ​മെ​ന്ന് പ​റ​യു​മ്ബോ​ള്‍ കു​രു​മു​ള​ക് അ​ഞ്ചു​ വ​ര്‍ഷം മു​മ്ബ്​ ഉ​ല്‍​പാ​ദി​പ്പി​ച്ച​തി​ന്‍റെ പ​ത്തി​ലൊ​ന്ന്​ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ഉ​ല്‍​പാ​ദ​ന​മു​ള്ള​ത്. ഹൈ​റേ​ഞ്ചി​ല്‍ കു​രു​മു​ള​ക് മൂ​പ്പെ​ത്തി വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി വ​രു​ക​യാ​ണ്.

 

മു​ന്‍കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ കു​രു​മു​ള​കി​ന് വി​പ​ണി​യി​ല്‍ വി​ല വ​ര്‍ധ​ന​യു​ള്ള​തി​നാ​ല്‍ ക​ര്‍ഷ​ക​ര്‍ ഇ​ത്ത​വ​ണ പ്ര​തീ​ക്ഷ​യോ​ടെ​യാ​യി​രു​ന്നു വി​ള​വെ​ടു​പ്പ് കാ​ല​ത്തെ നോ​ക്കി ക​ണ്ടി​രു​ന്ന​ത്. വി​ള​വെ​ടു​പ്പ് സ​ജീ​വ​മാ​കു​ന്ന​തോ​ടെ വി​പ​ണി​യി​ല്‍ കു​രു​മു​ള​കി​ന് വീ​ണ്ടും വി​ല​യി​ടി​വു​ണ്ടാ​കു​മോ​യെ​ന്ന ആ​ശ​ങ്ക ക​ര്‍ഷ​ക​ര്‍ക്ക്.

 

കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന വി​ല​യി​ടി​വും രോ​ഗ​ബാ​ധ​യു​മാ​ണ് ഉ​ല്‍​പാ​ദ​ന​ക്കു​റ​വി​ന് ഇ​ട​വ​രു​ത്തി​യ​ത്. രോ​ഗ​ബാ​ധ മൂ​ലം ക​ര്‍ഷ​ക​ര്‍ പ​ല​രും കു​രു​മു​ള​ക് കൃ​ഷി​യി​ല്‍നി​ന്ന്​ പി​ന്‍മാ​റി​യി​രു​ന്നു. ഉ​ല്‍​പാ​ദ​ന​ക്കു​റ​വെ​ങ്കി​ലും ഉ​യ​ര്‍ന്ന വി​ല​യു​ണ്ടെ​ങ്കി​ല്‍ സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലി​രി​ക്കെ നി​ല​വി​ലു​ള്ള വി​ല​യി​ല്‍ കു​റ​വ് സം​ഭ​വി​ക്കു​ന്ന​ത് കു​രു​മു​ള​ക് ക​ര്‍ഷ​ക​ര്‍ക്ക് തി​രി​ച്ച​ടി സ​മ്മാ​നി​ക്കു​ക​യാ​ണ്.

Leave A Reply
error: Content is protected !!