ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 18,250 നിലനിര്‍ത്തി

ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 18,250 നിലനിര്‍ത്തി

മുംബൈ: കടുത്ത ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവില്‍ വ്യാപാര ആഴ്ചയുടെ അവസാനം സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു.

സെന്‍സെക്‌സ് 12.27 പോയന്റ് താഴ്ന്ന് 61,223.03ലും നിഫ്റ്റി രണ്ടുപോയന്റ് താഴ്ന്ന് 18,255.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥയും കോവിഡ് വ്യാപനവും ചില സെക്ടറുകളിലെ വില്പന സമ്മര്‍ദവുമൊക്കെയാണ് വിപണിയെ ബാധിച്ചിരിക്കുന്നത്.

ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, യുപിഎല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനഷ്ടംനേരിട്ടത്. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഐഒസി, ടിസിഎസ്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിൽ ആയിരിന്നു.

Leave A Reply
error: Content is protected !!