കെ സുധാകരന്റെ കള്ളം പൊളിഞ്ഞു രക്തസാക്ഷികളുടെ ലിസ്റ്റ് മുക്കി കെ.എസ്.യു

കെ സുധാകരന്റെ കള്ളം പൊളിഞ്ഞു രക്തസാക്ഷികളുടെ ലിസ്റ്റ് മുക്കി കെ.എസ്.യു

സംഘ പരിവാറിനോട് അവരുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ലിസ്റ്റും , കെ എസ് യു വിനോട് എസ് എഫ് ഐ കൊലപ്പെടുത്തിയ പ്രവർത്തകരുടെ ലിസ്റ്റും ചോദിക്കരുത് കാരണം അങ്ങനെ ഒന്ന് ഇല്ല എന്നതാണ് വസ്തുത. നൂറ്കണക്കിന് കെ എസ് യു പ്രവർത്തകർ രക്തസാക്ഷിയായിട്ടുണ്ടെന്ന് കെ സുധാകരൻ പറഞ്ഞപ്പോഴും അത് തെളിയിക്കൻ അവർക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം . ലിസ്റ്റ് തരണമെന്ന് എസ് എഫ് ഐ ആവശ്യപെടുമ്പോഴും അതിന് തൊട്ട് പിന്നാലെ കെ എസ് യു വെബ്‌സൈറ്റിൽ അത് അപ്രത്യക്ഷമാവുകയായിരുന്നു . കലാലയങ്ങളിൽ ഇതുവരെ നടന്ന അക്രമ രാഷ്ട്രിയങ്ങളെ വിലയിരുത്തുമ്പോൾ കെ എസ് യു എന്ന വിദ്യാർത്ഥി സംഘടനയുടെ കൊലവിളി പ്രകടമാണ്.

ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റെ കൊലപാതകത്തിന് പിന്നാലെ കൊലപാതകികളെ ന്യായീകരിക്കുന്ന നിലപാടുകളാണ് കോൺഗ്രസ് നേതാക്കന്മാരും , പ്രവർത്തകരും , അണികളും നിലവിൽ സ്വീകരിച്ചിരിക്കുന്നത് . ധീരജിന്റെ രക്തസാക്ഷിത്വം സിപിഎം ഇരന്നു വാങ്ങിയതാണ് എന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചത് .
അത് മാത്രമല്ല നൂറുകണക്കിന് കെ.എസ്.യു പ്രവര്‍ത്തകര്‍ രക്തസാക്ഷിയായിട്ടുണ്ടെന്നും അവകാശപ്പെടുന്നുണ്ട് .

എന്നാൽ ആ അവകാശപ്പെടൽ വാക്കുകളിൽ മാത്രം ഒതുങ്ങുന്ന ഒന്നായിരുന്നു. രേഖകളിൽ അങ്ങനെ ഒന്നില്ല . എന്നാൽ ഈ രക്ത സാക്ഷിത്വ ലിസ്റ്റ് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ രീതിയിൽ ഉള്ള ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്. എന്നാൽ പ്രശ്നങ്ങൾ അതിരൂക്ഷമായി നിൽക്കുന്ന ഈ ഒരു സമയത്ത്
കെ.എസ്.യുവിന്‍റെ സൈറ്റില്‍ നിന്നും രക്തസാക്ഷികളുടെ പേര് വിവരങ്ങള്‍ രേഖപ്പെടുത്തിയ പേജ് അപ്രത്യക്ഷമായിരിക്കുന്നു എന്നതും ഏറെ ശ്രദ്ദേയമാണ്.
കെ.എസ്.യുവിന്‍റെ സൈറ്റില്‍ ഔവര്‍ ഓര്‍ഗനൈസേഷന്‍ എന്ന വിഭാഗത്തിലാണ് രക്തസാക്ഷികളുടെ പട്ടിക കാണിക്കുന്നത്. എന്നാല്‍ ഇത് തുറക്കുമ്പോള്‍ Object not found! എന്നാണ് കാണിക്കുന്നത്. അത് മാത്രമല്ല തുറന്ന പേജ് ഔട്ട് ഡേറ്റഡ് എന്നും എഴുതികാണിക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ലിസ്റ്റ് കാണിക്കൽ യജ്ഞത്തിൽ കെ എസ് യു പരാജയപെട്ടെന്ന് സാരം.

എന്നാല്‍ ഇടത് അണികളും നേതാക്കളും ഒരു കെ.എസ്.യു പ്രവര്‍ത്തകന് പോലും എസ്എഫ്ഐയാല്‍ കേരളത്തിലെ ക്യാമ്പസില്‍ കൊല ചെയ്യപ്പെട്ടില്ല എന്നതാണ് യാഥാർത്യം . എന്നാൽ കലാലയങ്ങളിൽ കൊലവിളി നടത്തുന്നവർ അറിഞ്ഞിരിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. കേരളത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ കൊലപാതകങ്ങളില്‍ മരിച്ച 35 പേര്‍ എസ്എഫ്ഐക്കാരാണ്. ക്യംപസിന് അകത്തും പുറത്തുമായി കൊലചെയ്യപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകരുടെ കണക്കാണ് ഈ 35 എന്നുള്ളത് .അതില്‍ 10 പേരെ കൊലപ്പെടുത്തിയതില്‍ പ്രതികളായത് കെഎസ്‌യു, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് . ആര്‍എസ്എസ്, എബിവിപി, ക്യാംപസ് ഫ്രണ്ട്, പ്രവര്‍ത്തകരാലും എസ്എഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് എസ്എഫ്ഐ വ്യക്തമാക്കുന്നുണ്ട്.

കൊല്ലപ്പെട്ടവരുടെ ചരിത്രം വിശദീകരിക്കുമ്പോഴും ഒന്നിലും എസ്‌എഫ്‌ഐ പ്രവർത്തകരെ പ്രതിസ്ഥാനത്ത്‌ നിർത്താനാകാതെ ഇരിക്കുകയാണ് കെഎസ്‌യു ഇപ്പോൾ . ഏഴ്‌ രക്തസാക്ഷികളുടെ ചരിത്രം പറയുന്ന കെഎസ്‌യു അതിൽ ഒരു സംഭവത്തിലും പ്രതി എസ്‌എഫ്‌ഐ ആണെന്ന്‌ ആരോപിക്കുന്നില്ല എന്നതും ഏറെ ശ്രദ്ദേയമാണ് . എന്നാല്‍ ഒരു കെഎസ്‌യു പ്രവര്‍ത്തകന് പോലും എസ്എഫ്ഐയാല്‍ കേരളത്തിലെ ക്യാമ്പസില്‍ കൊല ചെയ്യപ്പെട്ടിട്ടില്ല എന്ന്‌ വ്യക്തമായതോടെ പുതിയ പണികളുമായി ഇറങ്ങിയിരിക്കുകയാണ്‌ അവർ. കെപിസിസി പ്രസിഡന്റിന്റെ കള്ളം പൊളിയാതിരിക്കാൻ ഔദ്യോഗിക വെബ്‌സൈറ്റിൽനിന്നും രക്തസാക്ഷികളുടെ പട്ടിക തന്നെ കെഎസ്‌യു മുക്കി.

എന്നാൽ നൂറ്കണക്കിന് കെ എസ് യു പ്രവർത്തകർ രക്തസാക്ഷിയായിട്ടുണ്ടെന്ന് പൊതു മധ്യത്തിൽ കെ സുധാകരൻ പ്രസ്താവന നടത്തുമൊഴും ഓർക്കണം അതൊക്കെ കേരളം ചികഞ്ഞു പരിശോധിക്കുമെന്ന്. ഇനിയിപ്പോൾ രക്തസക്ഷികളെ തേടുന്നു എന്ന ഒരു പരസ്യം കൊടുന്നതാകും വലത് പക്ഷത്തിന് നല്ലത്
KSU രക്തസാക്ഷി ലിസ്റ്റ് കാണാനില്ല അതുകൊണ്ട് തന്നെ നൂർ കണക്കിന് എന്നുള്ളത് അപ്ഡേറ്റ് ചെയ്തു വരുമ്പോൾ മരിച്ചുപോയവരോ സുഖമില്ലാതെ കിടക്കുന്നവരോ ആയ റിലേറ്റീവ്സ് ആരെക്കിലും ഒകെ ലിസ്റ്റിലുണ്ടോന്ന് നോക്കുക. കാരണം എങ്ങനെയും 100 തികയ്ക്കാനുള്ള ശ്രമത്തിലാണ് വലത് പക്ഷം ഇപ്പോൾ .

Video Link

https://youtu.be/NjW1gt06btw

Leave A Reply
error: Content is protected !!