കുഞ്ഞിപ്പുലിക്ക് ചികിത്സ അകമലയിൽ

കുഞ്ഞിപ്പുലിക്ക് ചികിത്സ അകമലയിൽ

പാലക്കാട് ഉമ്മിണിയിൽ അമ്മപ്പുലിവീണ്ടും എത്താതായതോടെ ഒറ്റയ്ക്കായ കുഞ്ഞിപ്പുലിയെ വിദഗ്ധ ചികിത്സയ്ക്കായി വടക്കാഞ്ചേരി അകമല അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സർജന്റെ ഓഫിസിലേക്കു മാറ്റി. കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന പുലി ഇന്നലെ പാൽ കുടിക്കാൻ പോലും മടികാണിച്ചു. കഴിഞ്ഞ ദിവസം പുലികുട്ടിക്ക് വയറിളക്കവും ഉണ്ടായിരുന്നു.

ബുധനാഴ്ച വൈകിട്ടു തന്നെ വിദഗ്ധ ചികിത്സയ്ക്കായി പുലിക്കുട്ടിയെ മാറ്റണമെന്നു നിർദേശിച്ചിരുന്നെങ്കിലും മുഖ്യവനപാലകന്റെ അനുമതി ഇന്നലെയാണു അധികൃതർക്ക് ലഭ്യമായത്. തുടർന്നു രാത്രിയോടെ മാറ്റി. പുലി, കടുവ ഉൾപ്പെടെയുള്ള പട്ടികയിലെ മൃഗങ്ങൾ പിടിയിലായാൽ അതത് വനം ഡിവിഷന്റെ പുറത്തേക്കു കൊണ്ടുപോകാൻ മുഖ്യവനപാലകന്റെ അനുമതി വളരെ നിർബന്ധമാണ്.

Leave A Reply
error: Content is protected !!