ഈന്തപ്പഴ പാക്കറ്റിന് കഞ്ചാവിന്റെ മണം, കിട്ടിയത് 8 കിലോ കഞ്ചാവ്

ഈന്തപ്പഴ പാക്കറ്റിന് കഞ്ചാവിന്റെ മണം, കിട്ടിയത് 8 കിലോ കഞ്ചാവ്

പാലക്കാട് വാളയാറിൽ ഈന്തപ്പഴ പാക്കറ്റുകൾക്ക് അടിയിൽ ഒളിപ്പിച്ചു കടത്തിയ 8 കിലോഗ്രാം കഞ്ചാവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ. പുതുക്കോട്ടൈ സ്വദേശി എം. രവിചന്ദ്രനാണ് (49) എക്സൈസ് ചെക്പോസ്റ്റ് ടീമിന്റെ വാഹന പരിശോധനയ്ക്കിടെ കെഎസ്ആർടിസി ബസിൽ കടത്തിയ കഞ്ചാവുമായി ഇയാൾ പിടിയിലായത്. ഈന്തപ്പഴ പാക്കറ്റുകൾ കഞ്ചാവിനു മുകളിൽ അടുക്കി വച്ച നിലയിലായിരുന്നു. ഈന്തപ്പഴ പാക്കറ്റ് എടുത്തപ്പോൾ കഞ്ചാവിന്റെ മണം അനുഭവപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥർ ഇയാളുടെ കയ്യിൽഉണ്ടായിരുന്ന മുഴുവൻ കവറും മാറ്റി പരിശോധിച്ചപ്പോഴാണ് അടിയിൽ ഉണ്ടായിരുന്ന കഞ്ചാവ് കണ്ടെത്തിയത്.

തിരുച്ചെന്തൂരിൽ നിന്നു കോഴിക്കോട്ടേക്കാണ് ഇവ കൊണ്ടുപോയിരുന്നതെന്നും കോഴിക്കോട് ഹാർബർ കേന്ദ്രീകരിച്ചാണ് ഇവയുടെ വിൽപനയെന്നും പ്രതി പൊലീസിന് മൊഴി നൽകി. മുൻപു സമാനമായ രീതിയിൽ പഴങ്ങൾക്കും പച്ചക്കറികൾക്കും അടിയിൽ ഒളിപ്പിച്ച് ഇയാൾ ക​ഞ്ചാവ് കടത്തിയിരുന്നെന്നും ഇയാൾക്കെതിരെ തമിഴ്നാട് പോലീസിൽ കേസുകൾ ഉണ്ട് എന്നും എക്സൈസ് പറഞ്ഞു

Leave A Reply
error: Content is protected !!