ഫ്രാങ്കോ മുളയ്ക്കലിന് അർഹിക്കുന്ന ശിക്ഷ ലഭിച്ചില്ല: പി.സതീദേവി

ഫ്രാങ്കോ മുളയ്ക്കലിന് അർഹിക്കുന്ന ശിക്ഷ ലഭിച്ചില്ല: പി.സതീദേവി

ബലാത്സംഗ കേസുകളിലെ പരാതിക്കാർക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഫ്രാങ്കോ മുളയ്ക്കൽ കേസിൽ പ്രോസിക്യൂഷൻ അപ്പീൽ നൽകും. ജാഗ്രതയോടെയാണ് പൊലീസ് കേസിൽ ഇടപെട്ടതെന്നും പി സതീദേവി വ്യക്തമാക്കി.

പ്രതിക്ക് അർഹിക്കുന്ന ശിക്ഷ ലഭിച്ചില്ല. പരാതിപ്പെടുന്നവർക്ക് നീതി ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും സതീദേവി അഭിപ്രായപ്പെട്ടു . കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ നടപടി ഞെട്ടിക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷൻ അഭിപ്രായപ്പെടുകയും ചെയ്തു.

Leave A Reply
error: Content is protected !!