ഡോക്ടറായി’ ആശുപത്രിയിൽ, രേഖകൾ ചോദിച്ചപ്പോൾ പരുങ്ങി

ഡോക്ടറായി’ ആശുപത്രിയിൽ, രേഖകൾ ചോദിച്ചപ്പോൾ പരുങ്ങി

കഴുത്തിൽ സ്റ്റെതസ്കോപ്പും ചുമലിൽ വെളുത്ത കോട്ടും. രക്തസമ്മർദം പരിശോധിക്കാനുള്ള ഉപകരണം കയ്യിൽ.ഒറ്റനോട്ടത്തിൽ ഡോക്ടർ തന്നെ . കൂർക്കഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്ത‍ിലെ മെഡിക്കൽ ഓഫിസറുടെ മുറിയിലേക്കു കയറിവന്ന വനിത സ്വയം പരിചയപ്പെടുത്ത‍ി, ‘ഞാൻ ഡോക്ടറാണ്. ഡിഎംഒ ഓഫിസിൽ നിന്നുള്ള നിർദേശ പ്രകാരം ജോയിൻ ചെയ്യാനെത്തിയതാണ്..’ അത്തരത്തിലുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ രേഖകൾ കാണിക്കാൻ മെഡിക്കൽ ഓഫിസർ ആവശ്യപ്പെട്ടതോടെ യുവതി ഒന്ന് പരുങ്ങി.

പതിയെ പുറത്തിറങ്ങി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ആൾ വ്യാജ ഡോക്ടറാണെന്ന വിവരം ജീവനക്കാർക്കു ശെരിക്കും ബോധ്യപ്പെട്ടത്. നെടുപുഴ പൊലീസ് എത്തി പ്രതിയെ പിടികൂടി. പാലക്കാട് ശ്രീകൃഷ്ണപുരം ചേന്നൻകോട്ടിൽ ജയലളിത (43) ആണു പിടിയിലായത്. ഡോക്ടറുടെ വേഷത്തിൽ കൂർക്കഞ്ചേരി ആശുപത്രിയിലെത്തി ജോലിക്കു കയറാൻ ശ്രമിക്കുമ്പോഴാണു ജയലളിത ഇന്നലെ കുടുങ്ങിയത്.

Leave A Reply
error: Content is protected !!