ലഹരി കടത്താൻ 12 ലക്ഷം രൂപയ്ക്ക് വീടു വിറ്റു

ലഹരി കടത്താൻ 12 ലക്ഷം രൂപയ്ക്ക് വീടു വിറ്റു

തൃശൂർ ദേശീയപാതയിലൂടെ ലോറിയിൽ കടത്തിയ 40 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളും പാൻമസാലയും പൊലീസ് പിടികൂടി. ലോറി ഡ്രൈവർ മലപ്പുറം പൊന്നാനി സ്വദേശി അമ്പലത്ത് സൈനുൽ ആബിദ് (30) നെ എസ്എച്ച്ഒ ബി.കെ.അരുൺ അറസ്റ്റ് ചെയ്തു. ഇയാളുടെ ലോറിയും 260 പാക്കറ്റ് ലഹരി വസ്തുക്കളും കസ്റ്റഡിയിലെടുത്തു.

എസ്എച്ച്ഒയ്ക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പോലീസ് പരിശോധന. ലോറിയിൽ പാൽപ്പൊടി, ബിസ്‌കറ്റ് എന്നിവ നിറച്ച പെട്ടികൾക്കു താഴെയാണ് നിരോധിത വസ്തുക്കൾ ഇയാൾ ഒളിപ്പിച്ചിരുന്നത്. ബെംഗളൂരുവിലെ മജസ്റ്റിക്കിൽ നിന്ന് തിരുവനന്തപുരം കോരാണിയിലേക്കാണ് ഇവ കടത്തുന്നതെന്ന് ആബിദ് സമ്മതിച്ചു.

ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും എസ്‌ഐമാരായ ഷജു എടത്താടൻ, സൂരജ്, ജിനുമോൻ, എഎസ്‌ഐമാരായ എം.വി.സെബി, ടി.എ.ജെയ്‌സൺ, സ്‌പെഷൽ ബ്രാഞ്ച് എഎസ്‌ഐ മുരുകേഷ് കടവത്ത്, റോയ് പൗലോസ്, തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

Leave A Reply
error: Content is protected !!