കോൺഗ്രസിന്റെ കൊടിമരം പുനഃസ്ഥാപിച്ചു

കോൺഗ്രസിന്റെ കൊടിമരം പുനഃസ്ഥാപിച്ചു

കൊല്ലം കൊട്ടിയം കൊല്ലൂർവിള പള്ളിമുക്കിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പിഴുതു തീയിട്ടുനശിപ്പിച്ച കോൺഗ്രസ്-യൂത്ത് കോൺഗ്രസ് കൊടിമരം ഇന്നലെ പുനഃസ്ഥാപിച്ചു.

ജില്ലാ കമ്മിറ്റി പ്രസിഡൻറ് പി.രാജേന്ദ്രപ്രസാദ്, ഡി.സി.സി. മുൻ പ്രസിഡൻറ് ബിന്ദുകൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ പ്രകടനമായെത്തി ഇന്നലെ സന്ധ്യയോടെയാണ് കൊടിമരം സ്ഥാപിച്ച് പതാക ഉയർത്തിയത്.സംഘർഷസാധ്യത കണക്കിലെടുത്ത് വലിയ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.

ഡി.സി.സി.പ്രസിഡൻറ് പി.രാജേന്ദ്രപ്രസാദ് പതാക ഉയർത്തി. തുടർന്നു നടന്ന പ്രതിഷേധയോഗവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പിണയ്ക്കൽ ഫൈസ് അധ്യക്ഷനായി.

Leave A Reply
error: Content is protected !!