‘പ​രീ​ക്ഷാ ത​ട്ടി​പ്പും നി​കു​തി വെ​ട്ടി​പ്പും കടുത്ത നാ​ണ​ക്കേ​ടു​ണ്ടാ​ക്കി’; തുറന്നു സമ്മതിച്ച് മു​ഖ്യ​മ​ന്ത്രി

‘പ​രീ​ക്ഷാ ത​ട്ടി​പ്പും നി​കു​തി വെ​ട്ടി​പ്പും കടുത്ത നാ​ണ​ക്കേ​ടു​ണ്ടാ​ക്കി’; തുറന്നു സമ്മതിച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷ ത​ട്ടി​പ്പും കോ​ർ​പ്പ​റേ​ഷ​ൻ നി​കു​തി വെ​ട്ടി​പ്പും പാ​ർ​ട്ടി​ക്ക് ക​ള​ങ്ക​മു​ണ്ടാ​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യക്തമാക്കി. സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി രൂക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

ദ​ത്ത് വി​വാ​ദ​ത്തി​ലും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്ത​ൽ ന​ട​ത്തി. ഫേ​സ്ബു​ക്ക് വ്യ​ക്തി പൂ​ജ​യ്ക്ക് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ജി​ല്ല​യി​ലെ ബി​ജെ​പി​യു​ടെ വ​ള​ർ​ച്ച​യി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ക്കുകയും ചെയ്തു.

അ​തേ​സ​മ‍​യം, പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ൽ മുൻഎംപി എ. ​സ​മ്പ​ത്തി​ന് നേ​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉണ്ടായി. സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ വേ​ണ്ട ശ്ര​ദ്ധ​പു​ല​ർ​ത്തു​ന്നി​ല്ലെ​ന്നാ​ണ് വി​മ​ർ​ശ​നം. ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​നാ​ണ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ച​ത്.

Leave A Reply
error: Content is protected !!