വി​ദ്യാ​ര്‍​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ച്‌ റോ​ഡി​ല്‍ ത​ള്ളി​യ കേ​സി​ലെ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍

വി​ദ്യാ​ര്‍​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ച്‌ റോ​ഡി​ല്‍ ത​ള്ളി​യ കേ​സി​ലെ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍

നെ​ടു​മ​ങ്ങാ​ട്: വി​ദ്യാ​ര്‍​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ച്‌ റോ​ഡി​ല്‍ ത​ള്ളി​യ കേ​സി​ലെ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍.നെ​ടു​മ​ങ്ങാ​ട് പ​ത്താം​ക​ല്ല് നാ​ലു​തു​ണ്ട​ത്തി​ല്‍ മേ​ലേ​ക്ക​ര വീ​ട്ടി​ല്‍ സു​ല്‍​ഫി (42), സു​ല്‍​ഫി​യു​ടെ അ​നു​ജ​ന്‍ സു​നീ​ര്‍ (39), നെ​ടു​മ​ങ്ങാ​ട് വി ​പ​ത്താം​ക​ല്ല് ഫാ​ത്തി​മ മ​ന്‍​സി​ലി​ല്‍ അ​യൂ​ബ്(43), അ​രു​വി​ക്ക​ര ഇ​രു​മ്ബ മു​റി​യി​ല്‍ കു​ന്ന​ത്ത്ന​ട​യി​ല്‍ ചേ​മ്ബു​വി​ള​കോ​ണ​ത്തി​ല്‍ നി​ഷാ വി​ലാ​സ​ത്തി​ല്‍ ഷാ​ജ​ഹാ​ന്‍ (56) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് ​െപാ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്.

 

ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ അ​രു​വി​ക്ക​ര സ്വ​ദേ​ശി​യും മ​ണ്ട​ക്കു​ഴി ജ​ങ്ഷ​നി​ലെ ചി​ക്ക​ന്‍ സ്റ്റാ​ളി​ല്‍ ജോ​ലി​ക്കാ​ര​നു​മാ​യ അ​ബ്ദു​ല്‍ മാ​ലി​ക്കി(18)​നെ ക​ട​യി​ല്‍ നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.

 

സു​ല്‍​ഫി​യും സു​നീ​റും മ​ണ്ട​ക്കു​ഴി ജ​ങ്ഷ​നി​ല്‍ ന​ട​ത്തി​വ​ന്നി​രു​ന്ന ഫ​ര്‍​ണി​ച്ച​ര്‍ ഷോ​പ്പും ത​ണ്ണി​മ​ത്ത​ന്‍ ത​ട്ടും അ​ടി​ച്ചു ത​ക​ര്‍​ത്ത​ത് മാ​ലി​ക്കും ചേ​ര്‍​ന്നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

 

മാ​ലി​ക്കി​ന്‍റെ നി​ല​വി​ളി ആ​ള്‍​ക്കാ​ര്‍ ശ്ര​ദ്ധി​ക്കു​ന്ന​ത് മ​ന​സ്സി​ലാ​ക്കി സ​ത്രം​മു​ക്കി​ന് സ​മീ​പം റോ​ഡി​ള്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മാ​ലി​ക്കി​ന്‍റെ പ​രാ​തി​യി​ല്‍ ​െപാ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.

 

തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ ജി​ല്ല ​െപാ​ലീ​സ് മേ​ധാ​വി ഡോ. ​ദി​വ്യ വി. ​ഗോ​പി​നാ​ഥി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ​തു​ട​ര്‍​ന്ന് നെ​ടു​മ​ങ്ങാ​ട് എ.​എ​സ്.​പി രാ​ജ് പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ടു​മ​ങ്ങാ​ട് ​െപാ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍, എ​സ്.​ഐ സു​നി​ല്‍ ഗോ​പി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ്​​ ചെ​യ്ത​ത്.

Leave A Reply
error: Content is protected !!