ഡ​ൽ​ഹി​യി​ൽ പൂ ​മാ​ർ​ക്ക​റ്റി​ൽ നിന്നും ബോം​ബ് ക​ണ്ടെ​ടു​ത്തു; അതീവ സുരക്ഷാ ഏർപ്പെടുത്തി

ഡ​ൽ​ഹി​യി​ൽ പൂ ​മാ​ർ​ക്ക​റ്റി​ൽ നിന്നും ബോം​ബ് ക​ണ്ടെ​ടു​ത്തു; അതീവ സുരക്ഷാ ഏർപ്പെടുത്തി

​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ പൂ ​മാ​ർ​ക്ക​റ്റി​ൽ നി​ന്നും ബോം​ബ് ക​ണ്ടെ​ത്തി. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബാ​ഗി​നു​ള്ളി​ൽ ആയിരിന്നു ബോം​ബ്. ക​ണ്ടെ​ടു​ത്ത ബോം​ബ് പോ​ലീ​സ് നി​ർ​വീ​ര്യ​മാ​ക്കി.

പൂ ​മാ​ർ​ക്ക​റ്റി​ൽ വ​ന്ന ആ​ളു​ക​ളാ​ണ് ബാ​ഗ് വി​ൽ​പ്പ​ന​ക്കാ​ര​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ബോം​ബ് സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി. ഡ​ൽ​ഹി-​ഉ​ത്ത​ർ​പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ൽ സ്ഫോ​ട​നം ന​ട​ത്തി​യാ​ണ് ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കി​യ​ത്.

ഇ​ന്ന് രാ​വി​ലെ 9.30ന് ​പൂ വാ​ങ്ങാ​ൻ മാ​ർ​ക്ക​റ്റി​ൽ സ്കൂ​ട്ട​റി​ൽ വ​ന്ന​യാ​ളാ​ണ് ബാ​ഗ് കൊ​ണ്ടു​വ​ന്ന് വ​ച്ച​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോലീസ് വ്യക്തമാക്കി.

Leave A Reply
error: Content is protected !!