നെടുപുഴയിൽ വ്യാജ വനിതാ ഡോക്ടർ അറസ്റ്റിൽ

നെടുപുഴയിൽ വ്യാജ വനിതാ ഡോക്ടർ അറസ്റ്റിൽ

തൃശൂർ : നെടുപുഴയിൽ വ്യാജ വനിതാ ഡോക്ടർ അറസ്റ്റിൽ. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയലളിതയെയാണ് പിടികൂടിയത്.

നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി രോഗികളെ പരിശോധിക്കാൻ ഒരുങ്ങവേ സംശയം തോന്നിയ ജീവനക്കാർ പോലീസിൽ വിവരമറിയിച്ചതോടെയാണ് ജയലളിത കുടുങ്ങിയത്. പോലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് വ്യാജ ഡോക്ടറാണെന്ന് തിരിച്ചറിഞ്ഞത്. നേരത്തെ ഹോംനഴ്സായി ജോലി ചെയ്യുകയായിരുന്നു പിടിയിലായ ജയലളിത. കൂടുതൽ പണമുണ്ടാക്കാനാണ് ഡോക്ടറുടെ വേഷം കെട്ടിയതെന്നും യുവതി പോലീസിനോട് പറഞ്ഞു.

Leave A Reply
error: Content is protected !!