തിരുവനന്തപുരത്ത് യു​വ​തിയെ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

തിരുവനന്തപുരത്ത് യു​വ​തിയെ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

തി​രു​വ​ന​ന്ത​പു​രം: യു​വ​തി​യെ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയതായി റിപ്പോർട്ടുകൾ. കൊ​ല്ലം, ക​ട​യ്ക്ക​ൽ സ്വ​ദേ​ശി​നി അ​ശ്വി​നി (23) യാ​ണ് മ​രി​ച്ച​ത്. പേ​ട്ട​ക്ക് സ​മീ​പ​ത്തെ റെ​യി​ൽ​വെ ട്രാ​ക്കി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചാ​ല​യി​ലെ ഒ​രു ജൂ​വ​ല​റി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്.

വ്യാ​ഴാ​ഴ്ച ഏ​റെ വൈ​കി​യി​ട്ടും യു​വ​തി വീ​ട്ടി​ലെ​ത്താ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ ഫോ​ർ​ട്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് കേസ് എടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച യു​വ​തി നേ​ര​ത്തെ ക​ട​യി​ൽ നി​ന്നും പോ​യെ​ന്ന് സ്ഥാ​പ​ന ഉ​ട​മ പോ​ലീ​സി​നോ​ട് മൊ​ഴി ന​ൽ​കി​യി​രു​ന്നു.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് റെ​യി​ൽ​വെ ട്രാ​ക്കി​ൽ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. പേ​ട്ട, ഫോ​ർ​ട്ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റിയിട്ടുണ്ട്.

Leave A Reply
error: Content is protected !!