നഗരത്തിലേക്കിനി വേഗമെത്താം

നഗരത്തിലേക്കിനി വേഗമെത്താം

തിരുവനന്തപുരം നഗരത്തിനു പുറത്തുള്ള യാത്രക്കാർക്ക് വേഗത്തിൽ ഇവിടെയെത്തുന്നതിനുവേണ്ടി കെ.എസ്.ആർ.ടി.സി. സിറ്റി ഷട്ടിൽ ബസ് സർവീസ് ഇന്നലെ മുതൽ തുടങ്ങി. പാപ്പനംകോട്ട്‌ നടന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി ആദ്യ ട്രിപ്പ് ഉദ്ഘാടനം ചെയ്തു.

കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാൻ വകുപ്പ് മന്ത്രിയും സി.എം.ഡി.യും നൂറുമൈൽ സ്പീഡിൽ ഓടുകയാണെന്നും ആ ജാഗ്രത ജീവനക്കാരുടെ ഭാഗത്തും വേണമെന്ന് മന്ത്രി ഉത്ഘാടനത്തിനു ശേഷം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം പ്രധാനപ്പെട്ട സ്കൂളുകൾ കേന്ദ്രീകരിച്ച് ഷട്ടിൽ സർവീസ് നടത്തുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave A Reply
error: Content is protected !!