കത്തിക്കരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല

കത്തിക്കരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല

പ്ലാസ്റ്റിക് മാലിന്യം കത്തിക്കരുതെന്ന സന്ദേശം എത്ര തവണ നല്കിയാലും അതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന ധാരണയിലാണ് പലരും നടക്കുന്നത് .നഗരപരിധിയിൽ പണ്ടുമുതലേയുള്ള ശീലമാണ് രാത്രിയുടെ മറവിൽ മാലിന്യം ഏതെങ്കിലും സ്ഥലത്ത് കൂട്ടിയിട്ട് കത്തിക്കുന്നത്.

മാലിന്യം വലിച്ചെറിയുന്നില്ല, മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല എന്ന് വരുത്താനാകും ഇത്തരക്കാർ മാലിന്യം കത്തിച്ചുകളയുന്നത്.മിക്കവാറും കൂടുതലും കല്യാണവീടുകളിൽനിന്നോ മറ്റ് ആഘോഷപരിപാടി കളിൽനിന്നോ ഉള്ള മാലിന്യമാണ്‌ പൊതുഇടങ്ങളിൽ കത്തിച്ച് നശിപ്പിക്കുന്നത്.

നഗരത്തിന്റെ വിവിധയിടങ്ങളിൽ രാത്രിയിൽ മാലിന്യക്കൂമ്പാരത്തിന് തീവെച്ച് അറിയാത്തവരെ പോലെ പോകുന്നവരുണ്ട്.ചൂടുകാലം കനത്തതോടെ ഇത്തരം പ്രവൃത്തി വലിയ തീപ്പിടിത്തത്തിനും കാരണമായേക്കാം.

ഉദ്യാനങ്ങൾ പോലുള്ള പൊതുഇടങ്ങളിൽ സ്വകാര്യ ചടങ്ങുകൾ സംഘടിപ്പിക്കുന്നവർ ആഘോഷത്തിനുശേഷം മാലിന്യം അവിടെത്തന്നെ ഉപേക്ഷിക്കുന്നതും മാറ്റിയെടുക്കേണ്ട സ്വഭാവമാണ്

Leave A Reply
error: Content is protected !!