ഗാന്ധിദീപം പദ്ധതി

ഗാന്ധിദീപം പദ്ധതി

കാവുമന്ദം തരിയോട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഗാന്ധിദീപം പദ്ധതി ടി. സിദ്ദിഖ് എം.എൽ.എ. കഴിഞ്ഞ ദിവസം ഉദ്ഘാടനംചെയ്തു. വീടില്ലാത്ത നിർധനവിദ്യാർഥികൾക്ക് വീട് നിർമിച്ചു കൊടുക്കുന്ന പദ്ധതിയാണിത്. സ്കൂൾതലത്തിൽ ജൈവപച്ചക്കറിത്തോട്ടം, ടാലന്റ്ഹണ്ട്, പി.എസ്.സി. പരിശീലനം, കായികപരിശീലനം, സാഹിത്യരചനാപരിശീലനം തുടങ്ങിയവയും ഇതിനൊപ്പം നടപ്പാക്കിയിട്ടുണ്ട്.

തരിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു അധ്യക്ഷതവഹിച്ചു. എം. മുഹമ്മദ് ബഷീർ, ഷിബു പോൾ, ഷമീം പാറക്കണ്ടി, വിജയൻ തോട്ടുങ്കൽ, ചന്ദ്രൻ മഠത്തുവയൽ, എം. ശിവാനന്ദൻ, പി.കെ. വാസു, ടെസ്സി മാത്യു, കെ.വി. രാജേന്ദ്രൻ, പി.എം. മുനീർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave A Reply
error: Content is protected !!