രഞ്ജിത് ശ്രീനിവാസൻ വധം: ഗൂഢാലോചനയിൽ പോലീസിനും പങ്കെന്ന്

രഞ്ജിത് ശ്രീനിവാസൻ വധം: ഗൂഢാലോചനയിൽ പോലീസിനും പങ്കെന്ന്

ആലപ്പുഴയിൽ കഴിഞ്ഞ ആഴ്ച നടന്ന ബി.ജെ.പി. നേതാവ് രഞ്ജിത് ശ്രീനിവാസണ് കോലായിൽ ഗൂഢാലോചനയിൽ പോലീസിനും പങ്കുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചു .ഇന്നലെ ബി.ജെ.പി. ജില്ലാ ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ നളന്ദ ഓഡിറ്റോറിയത്തിൽനടന്ന രഞ്ജിത് ശ്രീനിവാസൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തെ ഭയപ്പെടുത്തി കേരളത്തെ വരുതിയിലാക്കാൻ ആസൂത്രണംചെയ്തു നടപ്പാക്കിയതാണ് ഈ കൊലപാതകമെന്ന് രമേശ് പറഞ്ഞു. കൊലപാതകം നടത്തുമ്പോൾ തൊട്ടടുത്ത സ്റ്റേഷനിൽ പോലീസുകാരില്ലാത്തതും കൃത്യത്തിനുശേഷം കുറ്റവാളികൾ രക്ഷപ്പെടാതിരിക്കാൻ ദേശീയപാത തടസ്സപ്പെടുത്താതിരുന്നതും ഗൂഢാലോചനയിലെ പോലീസിന്റെ വളരെ വലിയ പങ്കാണ് തെളിയിക്കുന്നത്. നിയമവാഴ്ച തകർന്നുപോകാതിരിക്കാൻ നീതിന്യായരംഗത്ത് പ്രവർത്തിക്കുന്നവരുടെ ശബ്ദം ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ അധ്യക്ഷനായി. ആർ.എസ്.എസ്. പ്രാന്തീയ കാര്യകാരി സദസ്യൻ പി. ഗോപാലൻകുട്ടി, കെ.വി. സുധീർകുമാർ, ശ്യാം അശോക്, ശ്രീകാന്ത്, സത്യൻ, പ്രതീഷ്, മനോഹർലാൽ, കെ. ഷിനോദ്, സുരേഷ് പൊറ്റമ്മൽ, ശിഖ എന്നിവർ സംസാരിച്ചുൽ

Leave A Reply
error: Content is protected !!