പല്ല് കൊഴിഞ്ഞ സിംഹത്തിന്റെ അവസ്ഥ ആയി പാവം രാജേന്ദ്രന്

പല്ല് കൊഴിഞ്ഞ സിംഹത്തിന്റെ അവസ്ഥ ആയി പാവം രാജേന്ദ്രന്

ദേവികുളത്തേയും മൂന്നാറിലേയും കിരീടം വയ്ക്കാത്ത രാജാവായിരുന്നു എസ് രാജേന്ദ്രന്‍. ആരേയും എന്തും പറയും. സബ് കളക്ടറെ പോലും അധിക്ഷേപിക്കും. എന്നിട്ടും രാജേന്ദ്രന് ഒന്നും സംഭവിച്ചില്ല. പക്ഷേ കഥ മാറുകയാണ്. ഇനി എസ് രാജേന്ദ്രന് സര്‍ക്കാര്‍ പിന്തുണയുണ്ടാകില്ല. കൈയേറ്റം എല്ലാം ഒഴിയേണ്ടിയും വരും. രാജേന്ദ്രന്‍ കൈയേറ്റങ്ങളിലെ പരാതിയെല്ലാം സര്‍ക്കാര്‍ പൊടി തട്ടിയെടുക്കാനാണ് സാധ്യത.

ദേവികുളം മുന്‍ എംഎ‍ല്‍എ. എസ്.രാജേന്ദ്രനും ഭാര്യയും സര്‍ക്കാര്‍ ഭൂമി കൈയേറി നടത്തിവന്ന സംരക്ഷണവേലി നിര്‍മ്മാണത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ നല്‍കിയത് ഇതിന്റെ തുടക്കമാണ്. ഇക്കാ നഗറില്‍ സര്‍വേ നമ്ബര്‍ 843 എ-യില്‍പ്പെട്ട എട്ടുസെന്റ് സ്ഥലമാണ് ഇരുവരും ചേര്‍ന്ന് കൈയേറിയത്. ഈ കൈയേറ്റം എല്ലാം ഒഴിപ്പിക്കും. എംഎം മണിയുമായി തെറ്റിയതോടെയാണ് സിപിഎം മുന്‍ എംഎല്‍എയ്ക്ക് കഷ്ടകാലം തുടങ്ങുന്നത്.

അടിക്കാടുകള്‍ വെട്ടിത്തെളിച്ച്‌ ഭൂമിയുടെ ചുറ്റും കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച്‌ ഇരുമ്ബുവേലി ഇടുന്ന പണികളാണ് നടന്നുവന്നത്. ഇക്കാ നഗറില്‍ രാജേന്ദ്രന് സ്വന്തമായി ഉണ്ടെന്നവകാശപ്പെടുന്ന നാല് സെന്റ് ഭൂമിയോടുചേര്‍ന്നാണിത്. സെന്റിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയാണിത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് എസ്.രാജേന്ദ്രന്റെ ഭാര്യയ്ക്കാണ് സ്റ്റോപ്പ് മെമോ നല്‍കിയത്.

ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണണശര്‍മയുടെ നിര്‍ദേശപ്രകാരം മൂന്നാര്‍ വില്ലേജ് ഓഫീസര്‍ വി.ജെ.ജോണ്‍സണാണ് ഇതുനല്‍കിയത്. ഈ ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കും.മുമ്ബ് സബ് കളക്ടറെ പോലും അധിക്ഷേപിച്ച്‌ മുന്നേറിയ നേതാവായിരുന്നു രാജേന്ദ്രന്‍. സബ് കളക്ടറായിരുന്ന രേണു രാജ് പരാതിയും കൊടുത്തു. പക്ഷേ കാര്യമായി ഒന്നും സംഭവിച്ചില്ല. അനധികൃത നിര്‍മ്മാണം തടയാനെത്തിയവരെ എല്ലാം മുമ്ബ് തടഞ്ഞ ചരിത്രമായിരുന്നു രാജേന്ദ്രന്റേത്.

റവന്യൂ വകുപ്പിന്റെ അനുമതി ഇല്ലാതെ പഞ്ചായത്ത് നടത്തുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമോ നല്‍കിയ സബ് കലക്ടറുടെ നടപടിയാണ് മുമ്ബ് രാജേന്ദ്രനെ ചൊടിപ്പിച്ചത് ചൊടിപ്പിച്ചത്. ഇതോടെ രേണു രാജിനെ അധിക്ഷേപിച്ചു കൊണ്ട് എംഎല്‍എ രംഗത്തെത്തുകയായിരുന്നു. ഇതില്‍ പാര്‍ട്ടിക്ക് പരസ്യ ശാസനം നല്‍കേണ്ടിയും വന്നു. എന്നിട്ടും രാജേന്ദ്രന്‍ കുലുക്കമില്ലാതെ മുമ്ബോട്ട് പോയി. എന്നാല്‍ എംഎം മണിയുമായി ഇടഞ്ഞതോടെ കളിമാറി.

”ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിട്ടും. അവള് വന്നവള്‍ക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞ്, ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച്‌ പഠിക്കണ്ടേ ‘എസ് രാജേന്ദ്രന്‍ കെട്ടിടം പണി തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരോട് ചോദിച്ചത് ഇങ്ങനെയായിരുന്നു. പഞ്ചായത്തിന്റെ ഭൂമിയില്‍ നിര്‍മ്മാണം നടത്തുന്നതിന് റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നും അന്ന് ദേവികുളം എംഎല്‍എ ആയിരുന്ന എസ് രാജേന്ദ്രന്‍ പറഞ്ഞിരുന്നു. പഞ്ചായത്തിന്റെ നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമോ നല്‍കിയ സബ് കളക്ടറെ പൊതുജനമധ്യത്തില്‍ വച്ചാണ് എംഎല്‍എ അപമാനിച്ചത്.

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് സമീപത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തിനാണ് എന്‍ഒസി ഇല്ലെന്ന കാരണത്താല്‍ റവന്യൂ വകുപ്പ് സ്റ്റോപ് മെമോ നല്‍കിയത്. കെഡിഎച്ച്‌ കമ്ബനി പഞ്ചായത്തിന് വിട്ടു നല്‍കിയ സ്ഥലത്താണ് ഒരു കോടിയോളം രൂപ മുതല്‍ മുടക്കി പഞ്ചായത്ത് വനിതാ വ്യാവസായ കേന്ദ്രം പണി കഴിപ്പിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ മുതിരപുഴയാറിന്റ തീരം കയ്യേറിയാണ് നിര്‍മ്മാണം നടത്തുന്നതെന്ന് ആരോപിച്ച്‌ പരിസ്ഥിതി പ്രവര്‍ത്തകരടക്കം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലവില്‍ റവന്യൂ വകുപ്പ് അന്വേഷണം നടത്തി, എന്‍ഒസി വാങ്ങാതെയാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് കണ്ടെത്തിയത്.

ഇതേ തുടര്‍ന്ന് കെട്ടിട നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ദേവികുളം സബ് കളക്ടര്‍ രേണുരാജ് ഉത്തരവിട്ടു. എന്നാല്‍ സ്റ്റോപ് മെമോ നല്‍കിയിട്ടും നിര്‍മ്മാണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അന്ന് ദേവികുളം എംഎല്‍എയായിരുന്ന എസ് രാജേന്ദ്രന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സബ് കളക്ടറെ അപമാനിച്ചു. രാജേന്ദ്രന്റെ വീടും കൈയേറ്റ ഭൂമിയിലാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

Video Link

https://youtu.be/32ubsJ_V310

Leave A Reply
error: Content is protected !!