ഇരുപത്തിയഞ്ചിന്റെ നിറവിൽ

ഇരുപത്തിയഞ്ചിന്റെ നിറവിൽ

മലപ്പുറം ജില്ലയിലെ സാന്ത്വന പരിചരണ (പാലിയേറ്റീവ് കെയർ) പ്രവർത്തനങ്ങൾക്ക് ഇന്ന് 25 വയസ്സ് പൂർത്തിയാകുന്നു. തുടക്കത്തിൽ അർബുദരോഗികൾക്കു മാത്രം നൽകിയിരുന്ന സാന്ത്വനപരിചരണം ഇപ്പോൾ കിടപ്പിലായ മുഴുവൻ രോഗികൾക്കും ഇവർ നൽകുന്നു. ഇതിനായി ഓരോ പഞ്ചായത്തിലും അഞ്ചു വാർഡുകൾക്ക് ഒരു പരിചരണ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.

1993-ൽ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലെ ഡോ. എം.ആർ. രാജഗോപാലാണ് സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് വ്യവസ്ഥാപിതമായ തുടക്കം കുറിക്കുന്നത്. വേദന സഹിക്കാനാവാതെ വിഷമിക്കുന്ന രോഗികളെ മെഡിക്കൽകോളേജ് ആശുപത്രിയിൽനിന്ന് വീട്ടിലേക്കു പറഞ്ഞുവിടുമ്പോൾ അവരെ പരിചരിക്കാനായി ഒരു കേന്ദ്രം മെഡിക്കൽകോളേജ് ആശുപത്രിയിൽ തുടങ്ങി. പിന്നീട് ആ സൗകര്യം കിടപ്പിലായ മുഴുവൻ രോഗികൾക്കും കൂടി നൽകാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ അർബുദ വേദനാ സാന്ത്വന പരിചരണ യൂണിറ്റ് (പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ്) എന്നു പറഞ്ഞിരുന്നത് സാന്ത്വന പരിചരണ യൂണിറ്റ് എന്നാക്കി

Leave A Reply
error: Content is protected !!