കുവൈറ്റിൽ കോവിഡ് വർദ്ധിക്കുന്നു, തടയാൻ ഒരുങ്ങി മാൻ പവർ അതോറിറ്റി

കുവൈറ്റിൽ കോവിഡ് വർദ്ധിക്കുന്നു, തടയാൻ ഒരുങ്ങി മാൻ പവർ അതോറിറ്റി

കുവൈത്തിലെ കോവിഡ് പ്രതിദിന കോവിഡ് രോഗികൾ പെരുകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4883 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അൽ സനദ് വെളിപ്പെടുത്തി.ഇതോടെ രാജ്യത്ത് ഇത് വരെ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 4,51,430 ആയി ഉയർന്നു.

അതേസമയം 792 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി.ഹകൂടാതെ 37,917 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തിയാതായും, നിലവിൽ 32,556 പേർ ചികിത്സയിലും, 17 പേർ തീവ്ര പരിചരണ വിഭാഗത്തിലും കഴിയുന്നു.12.9 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നും ഡോ. അബ്ദുള്ള അറിയിച്ചു.

അതേസമയം കുവൈത്തിൽ വർധക്കുന്ന കോവിഡ് രോഗത്തെ തടയുന്നതിന് കുവൈത്ത് മാൻ പവർ അതോറിറ്റി രംഗത്ത്.കുവൈത്ത് വാണിജ്യ മന്ത്രാലയവുമായി സംയോജിച്ചു രാജ്യ വ്യാപകമായി പരിശോധന ആരംഭിച്ചു. രാജ്യത്ത് പടരുന്ന കൊവിഡ് മഹാമാരിയെ തടയുന്നതിന്റെ ഭാഗമായി കർശന പരിശോധനകൾ മാൻപവർ അതോറിറ്റി ആരംഭിച്ചു.രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് അതോറിറ്റി പരിശോധനകൾ വ്യാപിപ്പിച്ചത്.

ജനുവരി മൂന്നിന് വന്ന മന്ത്രിസഭ തീരുമാനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലും ഹാളുകളിലും പരിശോധന നടത്തുന്നതിനായി വനിതാ ഫീൽഡ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്.അതേസമയം ആഭ്യന്തര മന്ത്രാലയത്തിന്റെയും നാഷണൽ ഗാർഡിന്റെയും സഹായത്തോടെ വാണിജ്യ കേന്ദ്രങ്ങളിലെ എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മുൻകരുതലുകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ടെന്നും കമ്മീഷൻ ഡയറക്ടർ ജനറൽ ഇമാൻ അൽ അൻസാരി വാർത്താ ലേഖകരെ അറിയിച്ചു. കൂടാതെ, രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി കോളേജ് ഓഫ് എഡ്യൂക്കേഷൻ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. ഇതു സംബന്ധിച്ചു കുവൈത്ത് സർവകലാശാലയാണ് ഉത്തരവ് നൽകിയത്.

Video Link

https://youtu.be/7lZxX1CSmz4

Leave A Reply
error: Content is protected !!