കോവിഡ് വീണ്ടും പിടിമുറുക്കുന്നു

കോവിഡ് വീണ്ടും പിടിമുറുക്കുന്നു

ഒരിടവേളയ്ക്കുശേഷം പാലക്കാട് ജില്ലയിൽ കോവിഡ് വീണ്ടും പിടിമുറുക്കുന്നു. പുതുവർഷത്തിൽ രണ്ടാഴ്ച പിന്നിടുമ്പോൾ പാലക്കാട് ജില്ലയിൽ ഇതുവരെ 3,146 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 823 പേർ രോഗമുക്തി നേടി. 120 പേർ മരിച്ചു. 2022 ജനുവരി ഒന്നുമുതൽ 13-ാം തീയതി വരെയുള്ള കണക്കാണിത്.

കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ കോവിഡ് രോഗസ്ഥിരീകരണ നിരക്കും (ടി.പി.ആർ.) വലിയതോതിൽ ഉയർന്നു. 2022 ജനുവരി ഒന്നിന് 2.58 ശതമാനമായിരുന്ന ടി.പി.ആർ. നിരക്ക് 13-ാം തീയതി ആയപ്പോഴേക്കും 16.65 ശതമാനമായി ഉയർന്നു കഴിഞ്ഞു . വരുംദിവസങ്ങളിൽ ടി.പി.ആർ. നിരക്ക് വീണ്ടും ഉയരുന്നതിനുള്ള സാധ്യതയും ഇനി തള്ളിക്കളയാനാവില്ല.

2021 ഒക്ടോബർ 19-ന് ജില്ലയിൽ 542 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനുശേഷം 2022 ജനുവരി 11-നാണ് ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 500 കടക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതോടൊപ്പം കോവിഡ് വകഭേദമായ ഒമിക്രോൺ ജില്ലയിൽ റിപ്പോർട്ടുചെയ്തതും ആശങ്കയുണ്ടാക്കുന്നുണ്ട്. ജില്ലയിലിതുവരെ ഒമ്പതുപേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

Leave A Reply
error: Content is protected !!