ജില്ലാ സമ്മേളനം:പ്രചാരണക്കുടിലുകൾ 3,000

ജില്ലാ സമ്മേളനം:പ്രചാരണക്കുടിലുകൾ 3,000

സി.പി.എം തൃശൂർ . ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിന് ജില്ലയിൽ ഉയരുന്നത് മൂവായിരത്തോളം കുടിലുകൾ ആണ് . ഒരു ബ്രാഞ്ച് പരിധിയിൽ ഒരു കുടിൽ കെട്ടിയുണ്ടാക്കണമെന്നാണ്‌ ജില്ലാ കമ്മിറ്റിയുടെ നിർദേശം. ജില്ലയിൽ നിലവിൽ 2,500 ബ്രാഞ്ച് കമ്മിറ്റികളാണുള്ളത്. ചില ബ്രാഞ്ചുകളിൽ മൂന്ന് കുടിലുകൾവരെ ഉണ്ടാക്കിയിട്ടുണ്ട്. അതിനാലാണ് മൊത്തം എണ്ണം മൂവായിരത്തോളമെത്തിയത്.

ഓല,മുള, തടിക്കഷണങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുള്ള കുടിലുകളാണ് ബ്രാഞ്ചുകളിൽ ഉണ്ടാക്കിയിട്ടുള്ളത്. പാരിസ്ഥിക പ്രശ്നമുള്ള വസ്തുക്കൾകൊണ്ട് കുടിലുകൾ ഉണ്ടാക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. കൂടുതലും ഓലകൊണ്ടുള്ള കുടിലുകളാണ്.

പ്രാദേശിക നേതാക്കൾ, ദേശീയനേതാക്കൾ തുടങ്ങിയവരുടെ ഫോട്ടോകൾ വച്ച കുടിലുകളുമുണ്ട്. ചിലതിൽ അരിവാൾ ചുറ്റികയുടെ രൂപം സ്ഥാപിച്ചിട്ടുണ്ട്. തോരണങ്ങളും ചെങ്കൊടിയും കൊണ്ട് കുടിലുകൾ അലങ്കരിച്ചിട്ടുമുണ്ട്. രാത്രി എൽ.ഇ.ഡി. ബൾബുകൾ പിടിപ്പിച്ച ചില കുടിലുകളുമുണ്ട്.

ജില്ലാ സമ്മേളനത്തിൽ ആദ്യമായാണ് ബ്രാഞ്ചൊന്നിന് ഒരു കുടിൽ എന്ന ശൈലി നടപ്പാക്കുന്നത്. തൃശ്ശൂരിൽ സംസ്ഥാന സമ്മേളനം നടന്നപ്പോൾ ഇത്രയും എണ്ണമില്ലെങ്കിലും വ്യാപകമായി കുടിലുകൾ ഉണ്ടാക്കിയിരുന്നു.

Leave A Reply
error: Content is protected !!