കേരളയ്ക്കും കലിക്കറ്റിനും ജയം, എം.ജി.ക്ക്‌ സമനില

കേരളയ്ക്കും കലിക്കറ്റിനും ജയം, എം.ജി.ക്ക്‌ സമനില

കോതമംഗലത്ത് നടക്കുന്നക് ദേശീയ അന്തസ്സർവകലാശാല ഫുട്‌ബോൾ മത്സരത്തിൽ കേരള, കലിക്കറ്റ് സർവകലാശാലകൾ വിജയം കണ്ടപ്പോൾ എം.ജി. സർവകലാശാലക്ക് സമനില. കേരള യൂണിവേഴ്സിറ്റി, ഒഡീഷ സംബൽപുർ യൂണിവേഴ്‌സിറ്റിയെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് ഇന്നലെ പരാജയപ്പെടുത്തി. കലിക്കറ്റ് മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് മഹാരാഷ്ട്ര സാവിത്രി ഭായ് ഫുലേ യൂണിവേഴ്‌സിറ്റിയെ തോല്പിച്ചു. എം.ജി.യും കൊൽക്കത്ത അടമസ് യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള മത്സരമാണ് ഇന്നലെ ഗോളില്ലാ സമനിലയിലായത്.

മറ്റ് മത്സരഫലങ്ങളിൽ ഗുരുനാനാക് ദേവ് യൂണിവേഴ്‌സിറ്റി രാജസ്ഥാൻ യൂണിവേഴ്‌സിറ്റിയേയും (6-2), പഞ്ചാബ് യൂണിവേഴ്‌സിറ്റി സാന്റ് ഗഡ്ജ് ബാബ അമരാവതി യൂണിവേഴ്‌സിറ്റിയേയും (7-0) സാന്റ് ബാബ ഭഗ്സിങ് യൂണിവേഴ്‌സിറ്റി സിഡോ കൻഹു മുർമു യൂണിവേഴ്‌സിറ്റിയേയും (6-1) തോല്പിച്ചു.

Leave A Reply
error: Content is protected !!