നിഖിൽ പൈലി തോക്ക് ചൂണ്ടുന്ന ചിത്രം വൈറൽ ; ധീരജിന്റെ കൊല ആസൂത്രിതം ; സുധാകരനെയും പ്രതിചേർക്കണം

നിഖിൽ പൈലി തോക്ക് ചൂണ്ടുന്ന ചിത്രം വൈറൽ ; ധീരജിന്റെ കൊല ആസൂത്രിതം ; സുധാകരനെയും പ്രതിചേർക്കണം

പൈനാവില്‍ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയത്‌ ആസൂത്രിതമായിട്ടാണെന്നു ഇനിയെങ്കിലും കോൺഗ്രസ്സിന് സമ്മതിച്ചുകൂടേ ? സമ്മതിച്ചു കൊടുക്കണം സുധാകരാ . അറസ്‌റ്റിലായ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ നിഖില്‍ പൈലി ആയുധ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട് .

ഈ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാണ് . നിങ്ങൾ ഇതുവരെ കണ്ടില്ലേ ? എന്തോന്ന് വെട്ടുകിളികൾ ? ബ്രിഗേഡിയർമാരൊക്കെ എവിടെപ്പോയി ഒളിച്ചു ? സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളില്‍നിന്നു നിഖിൽ പൈലിയുടെ  അക്രമവാസന തിരിച്ചറിയാനാകും .

മാത്രമല്ല കോണ്‍ഗ്രസിലെ ഉന്നത നേതാക്കളോടൊപ്പം നിഖില്‍ പൈലി നില്‍ക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട് . പ്രത്യേകിച്ച് കെ പി സി സി പ്രസിഡണ്ട് കെ സുധാകരനൊപ്പം നിൽക്കുന്ന പടം കണ്ടാൽ ഇണപിരിയാത്ത സഹോദരങ്ങളെപോലെയാണ് തോന്നിക്കുന്നത് .

കൊലപാതകം ഇരന്നുവാങ്ങിയതാണെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രസ്‌താവനയുമായി കൂട്ടിച്ചേർത്ത് വായിക്കുകയാണെങ്കിൽ നിഖിൽ പൈലിയോടൊപ്പം സുധാകരനെയും ഈ കേസിൽ പ്രതിയാക്കണം .

ഇത്തരം സംഭവങ്ങളെ പരസ്യമായി ന്യായീകരിക്കുകയും കൊലപാതകികള്‍ക്ക്‌ പരസ്യമായി സംരക്ഷണം കൊടുക്കുന്നതും കുറ്റകരമാണ്  . യൂത്ത്‌ കോണ്‍ഗ്രസുകാര്‍ക്ക്‌ ആയുധ പരിശീലനം കൊടുക്കുന്നതും ആക്രമിക്കുന്നവരുടെ മരണം ഉറപ്പുവരുത്തുന്നതുമാണു കോണ്‍ഗ്രസിന്റെ പുതിയ സംസ്‌കാരമെന്ന് ഇതിൽ നിന്നും വ്യക്തമാകും .

Video Link

https://youtu.be/KxNXTCfhIiA

Leave A Reply
error: Content is protected !!