ട്രെ​യി​നി​ലെ സീ​റ്റു​ക​ള്‍​ക്ക് അ​ടി​യി​ല്‍ ഒ​ളി​പ്പി​ച്ചു​ വെ​ച്ച നി​ല​യി​ല്‍ 20.12 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു

ട്രെ​യി​നി​ലെ സീ​റ്റു​ക​ള്‍​ക്ക് അ​ടി​യി​ല്‍ ഒ​ളി​പ്പി​ച്ചു​ വെ​ച്ച നി​ല​യി​ല്‍ 20.12 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു

കൊ​ല്ലം : ട്രെ​യി​നി​ലെ സീ​റ്റു​ക​ള്‍​ക്ക് അ​ടി​യി​ല്‍ ഒ​ളി​പ്പി​ച്ചു​ വെ​ച്ച നി​ല​യി​ല്‍ 20.12 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ​ചെ​ന്നൈ എ​ഗ്മൂ​റി​ല്‍​ നി​ന്ന് കൊ​ല്ല​ത്ത് എ​ത്തി​യ അ​ന​ന്ത​പു​രി എ​ക്സ്​​പ്ര​സി​ല്‍ ​നി​ന്നാ​ണ് ക​ഞ്ചാ​വ് ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. എ​സ്-​മൂ​ന്ന് കോ​ച്ചി‍ന്റെ സീ​റ്റു​ക​ള്‍​ക്ക് അ​ടി​യി​ല്‍ ബാ​ഗു​ക​ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്ന ക​ഞ്ചാ​വ് ആ​ര്‍.​പി.​എ​ഫ് ആണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്. വി​പ​ണി​യി​ല്‍ 10 ല​ക്ഷം രൂ​പ വി​ല വ​രു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍. ക​ഞ്ചാ​വ് മൂ​ന്ന് ഷോ​ള്‍​ഡ​ര്‍ ബാ​ഗു​ക​ളി​ലാ​യി​ട്ടാ​ണ് കണ്ടെത്തിയത്. ര​ണ്ട് കി​ലോ, ഒ​രു കി​ലോ, അ​ര കി​ലോ, 250 ഗ്രാം ​എ​ന്നീ അ​ള​വു​ക​ളി​ലാ​ക്കി പേ​പ്പ​ര്‍ പൊ​തി​ഞ്ഞ്​ സെ​ല്ലോ ടേ​പ്പ് ചു​റ്റി ക​ണ്‍​സീ​ല്‍​ഡ് ചെ​യ്ത 11 പാ​ക്ക​റ്റു​ക​ളാ​ക്കി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഒ​രു ബാ​ഗി​ന്റെ പൗ​ച്ചി​ല്‍​ നി​ന്ന് ര​ണ്ട് സിം ​കാ​ര്‍​ഡു​ക​ളും ല​ഭി​ച്ചു.

വ​ര്‍​ക്ക​ല റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം ട്രെ​യി​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ബാ​ഗു​ക​ള്‍ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ന്റെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. ഉ​ട​ന്‍​ ത​ന്നെ സ​മീ​പ​ത്ത് ഇ​രു​ന്ന ഏ​താ​നും യു​വാ​ക്ക​ള്‍ ട്രെ​യി​നി​ല്‍​ നി​ന്ന് ഇ​റ​ങ്ങി​യോ​ടി. ഇ​വ​രു​ടെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ആ​ര്‍.​പി.​എ​ഫി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ട്രെ​യി​ന്‍ കൊ​ല്ല​ത്ത് എ​ത്തി​യ​പ്പോ​ള്‍ ആ​ര്‍.​പി.​എ​ഫ് ഇ​ന്‍​സ്പെ​ക്ട​ര്‍ ര​ജ​നി നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ക​ഞ്ചാ​വ്​ കൊ​ല്ല​ത്തെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൈ​മാ​റി. കൊ​ല്ലം എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ വി.റോ​ബ​ര്‍​ട്ട് പ​റ​ഞ്ഞു.

Leave A Reply
error: Content is protected !!