വീട്ടമ്മയെ കൊലപ്പെടുത്തി കവര്‍ച്ച; നാലംഗ സംഘം പിടിയിൽ

വീട്ടമ്മയെ കൊലപ്പെടുത്തി കവര്‍ച്ച; നാലംഗ സംഘം പിടിയിൽ

ഡല്‍ഹി: കത്രിക ഉപയോഗിച്ചു വീട്ടമ്മയുടെ കഴുത്തു മുറിച്ചു കൊലപ്പെടുത്തി കൊള്ളയടിച്ച നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു. ഇഷ്ടിക ഉപയോഗിച്ച് പ്രതികള്‍ വീട്ടമ്മയുടെ തലയ്ക്കടിക്കുകയും ചെയ്തു. ഡല്‍ഹി സ്വദേശിനിയായ 52കാരിയാണ് കൊടുംക്രൂരമായ ആക്രമണത്തിനു വിധേയയായത്.

കഴിഞ്ഞ 11ന് കാരാവാള്‍ നഗറിലായിരന്നു സംഘം. താരാ ബോധ് എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു ഉത്തര്‍പ്രദേശ് സ്വദേശികളായ അമന്‍, ആകാശ്, മനീഷ്, വൈഭവ് ജയിന്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. അമനും ആകാശും മറ്റൊരു വയോധികയെ സമാനമായ രീതിയില്‍ കൊലപ്പെടുത്തിയതില്‍ പ്രതികളാണെന്നു പോലീസ് കണ്ടെത്തിയിരിക്കുന്നത്.

അമനിന്‍റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. താരയുടെ കുടുംബവുമായി അമനു ബിസിനസ് ഇടപാടുകൾ ഉണ്ടായിരുന്നു. വീട്ടില്‍ ഇവര്‍ വന്‍ തോതില്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്നു കരുതിയാണ് കൊലപാതകം നടത്തിയത്.

Leave A Reply
error: Content is protected !!