കൊവിഡ് നിയന്ത്രണം: മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

കൊവിഡ് നിയന്ത്രണം: മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

കാസര്‍ഗോഡ്‌: ഒമിക്രോണ്‍ വ്യാപന സാഹചര്യം വിലയിരുത്തി തീരുമാനങ്ങളെടുക്കാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സിം ഗിലൂടെ കൊറോണ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. യോഗത്തില്‍ വിവിധ വകുപ്പുതല പ്രതിനിധികള്‍ പങ്കെടുത്തു.

കൊവിഡ് നിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, എഡിഎം എകെ രമേന്ദ്രന്‍, ഡെപ്യൂട്ടി ഡിഎംഒ (ആരോഗ്യം) എ ടി മനോജ്, കാസര്‍കോട് ഡിവൈഎസ്പി (സ്‌പെഷ്യല്‍ ബ്രാഞ്ച്) പി കെ സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!