ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ കു​റ്റ​വി​മു​ക്തൻ : അപ്പീലുമായി പ്രോസിക്യൂഷൻ മുന്നോട്ട് പോകണമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ

ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ കു​റ്റ​വി​മു​ക്തൻ : അപ്പീലുമായി പ്രോസിക്യൂഷൻ മുന്നോട്ട് പോകണമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയിൽ പ്രതികരണവുമായി ദേശീയ വനിതാ കമ്മീഷൻ., കേസിലെ വിധി ഞെട്ടിച്ചെന്നും അപ്പീലുമായി പ്രോസിക്യൂഷൻ മുന്നോട്ട് പോകണമെന്നും എന്തിനും കമ്മീഷൻ ഒപ്പമുണ്ടാകുമെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ പ്രതികരിച്ചു.

സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞത് വിധി ആശങ്കാജനകമാണെന്നാണ്. . സതീദേവിയുടെ ആദ്യ പ്രതികരണം പ്രതിക്ക് അർഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെന്നാണ് . പൊലീസ് നല്ല ജാഗ്രതയോടെ കന്യാസ്ത്രീയുടെ കേസിൽ ഇടപ്പെട്ടിരുന്നതെന്നും അവർ പറഞ്ഞു.

.ഈ വിധി വന്നതോടെ മൂന്നു വർഷത്തിലേറെ നീണ്ട പോരാട്ടം ആണ് ബിഷപ് ഫ്രാങ്കോ പിന്നിടുന്നത്. കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് മി​ഷ​ന​റീ​സ് ഓ​ഫ് ജീ​സ​സ് സ​ന്യാ​സ സ​ഭാം​ഗ​വും കു​റ​വി​ല​ങ്ങാ​ട് നാ​ടു​കു​ന്ന് മ​ഠ​ത്തി​ലെ അ​ന്തേ​വാ​സി​യു​മാ​യ ക​ന്യാ​സ്ത്രീ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്.

ക​ന്യാ​സ്ത്രീ​യെ ഡോ. ​ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ 2014 മു​ത​ൽ 2016 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പീ​ഡി​പ്പിച്ചെന്നായിരുന്നു പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. കേസിൽ 89 സാ​ക്ഷി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​ഞ്ചു ബി​ഷ​പ്പു​മാ​ർ, 11 വൈ​ദി​ക​ർ, 25 ക​ന്യാ​സ്ത്രീ​ക​ൾ, ഏ​ഴു മ​ജി​സ്ട്രേ​ട്ടു​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെയാണ് ഈ 89 പേർ. 10 പേ​രു​ടെ ര​ഹ​സ്യ​മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി.

Leave A Reply
error: Content is protected !!