“ചില വിത്തുകൾ പാറസ്ഥലങ്ങളിൽ വീണു അവ പെട്ടെന്ന് മുളച്ചെങ്കിലും മണ്ണിന് ആഴമില്ലാത്തതിനാൽ ആഴത്തിൽ വേരിറങ്ങാൻ കഴിഞ്ഞില്ല. ” : എൻ എസ് മാധവൻ

“ചില വിത്തുകൾ പാറസ്ഥലങ്ങളിൽ വീണു അവ പെട്ടെന്ന് മുളച്ചെങ്കിലും മണ്ണിന് ആഴമില്ലാത്തതിനാൽ ആഴത്തിൽ വേരിറങ്ങാൻ കഴിഞ്ഞില്ല. ” : എൻ എസ് മാധവൻ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരണവുമായി എൻ എസ് മാധവൻ. അദ്ദേഹം പ്രതികരിച്ചത് തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് . യേശുവുമായി ബന്ധപ്പെട്ട ഒരു കഥയാണ് അദ്ദേഹം ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തത്.

യേശു ഒരുകഥ പറഞ്ഞു. ഒരിക്കൽ ഒരു കർഷകൻ വിത്ത് വിതയ്ക്കുവാൻപോയി. ചില വിത്തുകൾ വഴിയരികിൽ വീണു. അവ കിളികൾ കൊത്തിത്തിന്നു.
ചില വിത്തുകൾ പാറസ്ഥലങ്ങളിൽ വീണു. അവ പെട്ടെന്ന് മുളച്ചെങ്കിലും മണ്ണിന് ആഴമില്ലാത്തതിനാൽ ആഴത്തിൽ വേരിറങ്ങാൻ കഴിഞ്ഞില്ല.

ഈ മുളയ്‌ക്കലും അങ്ങനെയെന്ന് കരുതുന്നു.

എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

ഈ വിധി വന്നതോടെ മൂന്നു വർഷത്തിലേറെ നീണ്ട പോരാട്ടം ആണ് ബിഷപ് ഫ്രാങ്കോ പിന്നിടുന്നത്. കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് മി​ഷ​ന​റീ​സ് ഓ​ഫ് ജീ​സ​സ് സ​ന്യാ​സ സ​ഭാം​ഗ​വും കു​റ​വി​ല​ങ്ങാ​ട് നാ​ടു​കു​ന്ന് മ​ഠ​ത്തി​ലെ അ​ന്തേ​വാ​സി​യു​മാ​യ ക​ന്യാ​സ്ത്രീ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്.

ക​ന്യാ​സ്ത്രീ​യെ ഡോ. ​ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ 2014 മു​ത​ൽ 2016 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പീ​ഡി​പ്പിച്ചെന്നായിരുന്നു പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. കേസിൽ 89 സാ​ക്ഷി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​ഞ്ചു ബി​ഷ​പ്പു​മാ​ർ, 11 വൈ​ദി​ക​ർ, 25 ക​ന്യാ​സ്ത്രീ​ക​ൾ, ഏ​ഴു മ​ജി​സ്ട്രേ​ട്ടു​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെയാണ് ഈ 89 പേർ. 10 പേ​രു​ടെ ര​ഹ​സ്യ​മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി. കേസിൽ ഒരു സാക്ഷി പോലും കൂറുമാറിയില്ല. 2,000 പേ​ജു​ള്ള കു​റ്റ​പ​ത്ര​മായിരുന്നു ഇതിന് ഉണ്ടായിരുന്നത്.

കോടതി വിധി പ്രസ്താവത്തിൽ പ്രോസിക്യൂഷൻ ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന് പറഞ്ഞു. വിധി പുറപ്പെടുവിച്ചത് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ്.105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഏറെ വിവാദങ്ങൾ കണ്ട മറ്റൊരു കേസിന്‍റെ വിധിക്കാണ് കേരളം കാത്തിരുന്നത്

Leave A Reply
error: Content is protected !!