അഴിയൂരിൽ കടകളിൽ നിന്ന് പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടിച്ചെടുത്തു ,ഹരിത കർമ്മസേനക്ക് കൈമാറി

അഴിയൂരിൽ കടകളിൽ നിന്ന് പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടിച്ചെടുത്തു ,ഹരിത കർമ്മസേനക്ക് കൈമാറി

അഴിയൂരിൽ കുഞ്ഞിപ്പള്ളി, അഴിയൂർ ചുങ്കം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങളിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. പ്രധാനമായും പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ആണ് പിടിച്ചെടുത്തത്. പ്ലാസ്റ്റിക് ബദൽ ഉൽപന്ന മേള പഞ്ചായത്തിന്റെ ആഭ്യമുഖ്യത്തിൽ 15/01/2022 ന് ശനിയാഴ്ച്ച കുഞ്ഞി പള്ളിയിൽ വച്ച് സംഘടിപ്പിക്കുന്നുണ്ട്.

പ്രസ്തുത മേള കഴിഞ്ഞതിനു ശേഷം നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ വില്പന നടത്തുകയോ ചെയ്താൽ 10000 രൂപ മുതൽ പിഴ ഈടാക്കുന്നതാണ് എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇക്കാര്യത്തിൽ മുഴുവൻ വ്യാപാരികൾക്കും പഞ്ചായത്ത് നോട്ടീസ് നൽകി. വ്യാപാരി സംഘടനകളുടെ സഹായത്തോടെ മുക്കാളി, കുഞ്ഞിപ്പള്ളി എന്നീ സ്ഥലങ്ങളിൽ ശുചിത്വ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു.

ഫീൽഡ് പരിശോധനയ്ക്ക് പഞ്ചായത്ത് സെക്രട്ടറി ടീ.ഷാഹുൽഹമീദ്, ഉദ്യോഗസ്ഥരായ സി എച്ച് മുജീബ് റഹ്മാൻ, നിഖിൽ കാളിയത്ത്, എം പി സുനിൽ കുമാർ, എന്നിവർ നേതൃത്വം നൽകി. പിടിച്ചെടുത്ത ഏകദേശം 75 കിലോ പ്ലാസ്റ്റിക് ബാഗുകൾ ഷ്രെഡിങ് യൂണിറ്റിലേക്ക് പൊടിക്കുന്നതിനുവേണ്ടി ഹരിത കർമ്മ സേന ലീഡർ എ ഷിനിക്ക് കൈമാറി.

Leave A Reply
error: Content is protected !!