ബംഗാൾ ട്രെയിന്‍ ദുരന്തo; മരിച്ചവരുടെ എണ്ണം ഒമ്പതായി, 37 പേര്‍ ആശുപത്രിയില്‍

ബംഗാൾ ട്രെയിന്‍ ദുരന്തo; മരിച്ചവരുടെ എണ്ണം ഒമ്പതായി, 37 പേര്‍ ആശുപത്രിയില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി ഉയർന്നു. 37 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍. പരിക്കേറ്റവരില്‍ ആറുപേരുടെ നില ഗുരുതരമാണ്. ഇവരെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും സിലിഗുരിയിലെ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ട്രെയിനില്‍ ആരും കുടുങ്ങികിടക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബംഗാളിലെ ജല്‍പായുഗിരി ജില്ലയിലെ മെയ്‌നാഗുരി പട്ടണത്തിന് സമീപം വ്യാഴാഴ്ചയായിരുന്നു അപകടം. ബിക്കാനീര്‍ -ഗുവാഹത്തി എക്‌സ്പ്രസിന്റെ 12 കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിനിന്റെ കോച്ചുകള്‍ പാളത്തില്‍ മറിഞ്ഞുകിടക്കുന്നതിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ചില ബോഗികള്‍ ഒന്നിനുമീതെ ഒന്നായാണ് കിടന്നിരുന്നത്. പാളത്തിലുണ്ടായ വിള്ളലാണ് അപകട കാരണമെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ റയില്‍വേ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ധനസഹായവും സാധാരണ പരിക്കേറ്റവര്‍ക്ക് 25,000 രൂപയും സഹായമായി ലഭിക്കും. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടു.

 

Leave A Reply
error: Content is protected !!